കുംഭമേളയുടെ സാമ്പത്തിക ശാസ്ത്രം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

കുംഭമേളയുടെ സാമ്പത്തിക ശാസ്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 07:28 am IST
Facebook
Twitter
WhatsAppTelegram

ദേവരാജാവായ ഇന്ദ്രന്റെ മകൻ, അസുരന്മാർക്ക് ലഭിക്കാതിരിക്കാൻ പാലാഴി മഥന സമയത്ത് ലഭിച്ച അമൃതുമായി ഓടിയോളിച്ച് വസിച്ചത് നാല് സ്ഥലങ്ങളിലാണ്.ഹരിദ്വാർ,നാസിക്ക്, പ്രായാഗ് രാജ്, ഉജ്വൈൻ എന്നിവയാണ് ആ നാല് പുണ്യദേശങ്ങൾ.ഓരോ സ്ഥലത്തും ജയന്തൻ വിശ്രമിച്ചപ്പോഴും കുംഭത്തിൽ നിന്ന് ഓരോ തുള്ളി അമൃത് ഭൂമിയിലേക്ക് പതിക്കുകയുണ്ടായി.12 ദേവ ദിവസങ്ങൾ,അതായത് പന്ത്രണ്ട് മനുഷ്യ വർഷങ്ങളാണ് ജയന്തൻ അമൃതുമായി ഓടിയത്.

പാലാഴി കടഞ്ഞെടുത്ത, അമൃത് വീണ ഈ നാല് പുണ്യസ്ഥലങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായ കുംഭ മേള നടക്കുന്നത്. അമൃത് വീണ നദികളിൽ സ്നാനം ചെയ്യുക എന്നതാണ് കുംഭ മേളയുടെ ചരിത്രം.ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായ കുംഭ മേള ഒരൊറ്റ സംസ്ഥാനത്തെ സർക്കാരിന് ഉണ്ടാക്കി കൊടുക്കുന്ന വരുമാനം എന്നത് ലക്ഷം കോടികളാണ്. അത് വഴി രാഷ്‌ട്രത്തിനും ആ സമ്പത്ത് എത്തുന്നു.

2019ൽ അത് 1.2 ലക്ഷം കോടിയായിരുന്നു എങ്കിൽ 2025ൽ അത് രണ്ട് ലക്ഷം കോടി വരുമാനം സർക്കാരിന് ഖജനാവിൽ എത്തിക്കാൻ കഴിയും എന്നാണ് നിരീക്ഷണം.

നാലായിരം ഹെക്ടറിൽ 25 സെക്ടരായി നിർമിച്ചിരിക്കുന്ന ടെൻ്റ് സിറ്റി 2019ലെ സംവിധാനത്തെ അപേക്ഷിച്ച് 20% വർധനയാണ്.1.6 ലക്ഷം ടെൻ്റുകളാണ് തീർത്ഥാടകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ എത്രമാത്രം വലിയൊരു സംവിധാനമാണ് കുംഭ മേള എന്നതും മേള രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്‌ക്ക് എത്രമാത്രം വലിയ സംഭാവന നൽകുന്നു എന്നതും മനസ്സിലാക്കാൻ കഴിയുന്നത്. ഒപ്പം ഹൈന്ദവ ഉത്സവങ്ങൾ എങ്ങനെയാണ് രാഷ്‌ട്ര വികസനത്തിന് സഹായകരം ആകുന്നത് എന്നും നോക്കാം,

400കിലോമീറ്ററോളം റോഡ് വികസനം മേളയ്‌ക്ക് അനുബന്ധമായി നടന്ന് കഴിഞ്ഞു . 2019ലെ മേളയെ അപേക്ഷിച്ച് നോക്കുമ്പോൾ 35%വർധന…40,000 വഴിയോര വിളക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 60, 000ൽ പരം വിളക്കുകൾ സ്ഥാപിച്ചു…തടസ്സമില്ലാതെ വൈദ്യുതി ലാഭിക്കാൻ രണ്ട് പവർ സബ്‌സ്റ്റേഷനും 66 ട്രാൻസ്ഫോമേഴ്‌സുമാണ് സ്ഥാപിച്ചിട്ടുള്ളത്.ജല ദൗർലഭ്യത പരിഹരിക്കാൻ ഉത്തർപ്രദേശ് ജൽ നിഗം 1249 കിലോമീറ്റർ വരുന്ന പൈപ്പ് ലൈനുകളും നിർമ്മിച്ചിട്ടുണ്ട്.

ഒന്നര ലക്ഷം താത്കാലിക ശൗചാലയങ്ങൾ, എപ്പോഴും മേള നടക്കുന്ന പ്രദേശം വൃത്തിയായി സൂക്ഷിക്കാൻ 10,000 ജോലിക്കാർ എന്നിവർ 15ന് ആരംഭിക്കുന്ന മേളയ്‌ക്ക് സജ്ജരായി കഴിഞു.550 ഷട്ടിൽ സർവീസ്,7000 ബസുകൾ എന്നിവയാണ് തീർത്ഥാടകരെ എത്തിക്കാൻ തയ്യാറായി നിൽക്കുന്നത്…13,000 ട്രെയിൻ സർവീസും അതിൽ 3000 സ്പെഷ്യൽ സർവീസുമാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്.എല്ലാത്തിനുമുപരി നാൽപ്പത്തൻച് ദിവസത്തെ മേളയ്‌ക്ക് ഏതാണ്ട് 6 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ഒറ്റയടിക്ക് സൃഷ്ടിക്കപ്പെടുന്നത്.

U.P. Chapter of Confederation of All India Traders (CAIT). യുടെ കണക്കുപ്രകാരം പൂജാ വസ്തുക്കളുടെ വിൽപ്പന – വാങ്ങലുകൾ എന്നത് തന്നെ ഏതാണ്ട് 2000 കോടിയോളം വരും എന്നാണ്. 45 ദിവസത്തെ മേളയ്‌ക്ക് ഏതാണ്ട് 800 കോടിയാണ് പൂജാ പുഷ്പങ്ങളുടെ കച്ചവടം പ്രതീക്ഷിക്കുന്നത്. CAIT ന്റെ തന്നെ കണക്കുകൾ പ്രകാരം മേളയ്‌ക്ക് അനുബന്ധമായി നടക്കുന്ന പലവ്യഞ്ജന വ്യാപാരം 4000 കോടിയാണ്. തീർത്ഥാടകർക്ക് ഒരുക്കുന്ന കിടക്കകൾ,കട്ടിലുകൾ,ടേബിൾ ഫാനുകൾ എന്നിവയ്‌ക്ക് 500-1000 കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

പാലും അതിനോട് അനുബന്ധിച്ചുള്ള മറ്റ് ക്ഷീരോത്പന്നങ്ങൾക്കും 4000 കോടിയോളം വരുമാനം കൊണ്ട് വരാൻ കഴിയുമെന്നും അവർ നിരീക്ഷിക്കുന്നുണ്ട്. റിക്ഷ,ടാക്സി സൗകര്യങ്ങൾ,തോണിക്കാർ തുടങ്ങി മറ്റ് യാത്രാ സൗകര്യങ്ങളിലൂടെ 3000 കോടിയാണ് പ്രതീക്ഷിക്കുന്നത്.തോണിക്കാരുടെ ചാർജ് ഈ അടുത്തിടയ്‌ക്ക് പ്രയാഗരാജ് നാവിക് സംഘിന്റെ അഭ്യർത്ഥന പ്രകാരം 60ൽ നിന്ന് 90 ആക്കിയിരുന്നു.അതുകൊണ്ട് ഇതിലെ കണക്കുകൾ മാറി മറിയാം.

പ്രയാഗ് രാജിന് സമീപമുള്ള 150 ഹോട്ടലുകളാണ് തീർത്ഥാടകർക്ക് ആതിഥേയത്വം അരുള്ളുന്നത്. 7000- ഒരു ലക്ഷം വരെയാണ് ഒരു ദിവസത്തെ താമസത്തിനായി പല ഹോട്ടലുകളും നിലവാരം അനുസരിച്ച് ചാർജ് ചെയുന്നത്.മേള കൊണ്ട് ടൂറിസം മേഖലയ്‌ക്കും ഇത് വൻ കുതിപ്പാണ്. ഹെലികോപ്റ്റർ സർവീസ് ഉപയോഗിച്ച് പ്രതിദിനം 3.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പതിനായിരക്കണക്കിന് സ്റ്റാളുകളും കടകളും അവിടെ തീർത്ഥാടകർക്ക് വേണ്ടി ഉണ്ടാകും.

2013ലാണ് അവസാനമായി കോൺഗ്രസ് കുംഭ മേള നടത്തിയത്. ഇത്രയും വലിയൊരു സാമ്പത്തിക സാദ്ധ്യത പക്ഷേ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന് എല്ലാരും പറയുന്ന മൻമോഹൻ സിംഗ് കണ്ടിട്ടില്ല..അദേഹത്തിന്റെ കാലത്ത് 13,000 കോടി രൂപയായിരുന്നു കുംഭ മേള കൊണ്ടുള്ള രാഷ്‌ട്രത്തിന് സാമ്പത്തിക വരുമാനം ലഭിച്ചിരുന്നത്. 2025ൽ അത് രണ്ട് ലക്ഷം കോടിക്ക് പുറത്താണ് എന്ന് പറയുമ്പോൾ തന്നെ എത്രമാത്രം ദീർഘവീക്ഷണത്തോടെയാണ് ബിജെപി സർക്കാർ ഹൈന്ദവ ഉത്സവങ്ങളെ രാഷ്‌ട്രത്തിന്റെ സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നത് എന്ന് ഊഹിക്കാമല്ലോ.

കുംഭമേള അപരിഷ്‌കൃതമാണെന്നും അത് സാമ്പത്തിക നഷ്ടമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഹിന്ദു വിരുദ്ധരൊന്നും അത് കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളെ പറ്റി മിണ്ടാറില്ല.കാരണം അവരുടെ കണ്ണിൽ ഭഗവാനും ഭക്തനും ഒന്ന് എന്ന് കരുതുന്ന അഘോരികൾ പോലും അപരിഷ്‌കൃതരായ പ്രാകൃതരാണ്.

ഏറ്റവും വലിയ പ്രകൃതിയാരാധന ഹിന്ദു ആഘോഷിക്കുന്നത് രാഷ്‌ട്ര വികസനത്തോട് കൂടിയാണ് എന്ന് പറയുന്നതിൽ പരം അഭിമാനം മറ്റെന്തുണ്ട്..

എഴുതിയത്
പ്രേം ശൈലേഷ്

Tags: Maha Kumbh Mela 2025Kumbh mela and Economy
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies