അച്ഛന് ഹൃദയാഘാതമുണ്ടായി, പിന്നാലെ ടീമിൽ നിന്നും പുറത്തായെന്ന വാർത്തയും; കടന്നുപോകുന്നത് മോശം ഘട്ടത്തിലൂടെയെന്ന് ഇന്ത്യൻ താരം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അച്ഛന് ഹൃദയാഘാതമുണ്ടായി, പിന്നാലെ ടീമിൽ നിന്നും പുറത്തായെന്ന വാർത്തയും; കടന്നുപോകുന്നത് മോശം ഘട്ടത്തിലൂടെയെന്ന് ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 04:53 pm IST
Facebook
Twitter
WhatsAppTelegram

അയർലൻഡിനെതിരെ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ വനിതകൾ നേടിയ ഉജ്ജ്വല വിജയം ക്രിക്കറ്റ് ലോകം ആഘോഷിക്കുകയാണ്. എന്നാൽ വനിതാ ടീമിലെ ആക്രമണാത്മക ബാറ്റിങ്ങിന് പേരുകേട്ട ഷഫാലി വർമയ്‌ക്ക് ഈ വിജയാഘോഷങ്ങൾ വീട്ടിലിരുന്ന് ടെലിവിഷനിൽ കാണാൻ മാത്രമേ കഴിഞ്ഞുള്ളു. മോശം ഫോമിനെത്തുടർന്ന് ടീമിൽ നിന്നൊഴിവാക്കപ്പെട്ട താരം ഇപ്പോൾ താൻ കടന്നുപോയ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ്.

“ഈ അവസ്ഥ മറികടക്കുക എളുപ്പമല്ല, ടീമിൽ നിന്ന് ഒഴിവാക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചത്. മാനസിക വിഷമം ഉണ്ടാകുമെന്നതിനാൽ ടീമിൽ നിന്ന് പുറത്തായ വാർത്ത പിതാവിനെ അറിയിച്ചില്ല. അദ്ദേഹം സുഖം പ്രാപിച്ച് ഒരാഴ്‌ച കഴിഞ്ഞ ശേഷമാണ് ഇക്കാര്യം പറഞ്ഞത്, ഷഫാലി പറഞ്ഞു.

തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മികച്ച ഫോമിലേക്ക് തിരികെയെത്തുമെന്നും ഷഫാലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏറ്റവും വലിയ പ്രചോദനം അച്ഛനാണ്. കുട്ടിക്കാലം മുതൽ പരിശീലങ്ങൾക്കും മത്സരങ്ങൾക്കും കൊണ്ടുപോയിരുന്നത് അദ്ദേഹമാണ്. ഇപ്പോൾ വീണ്ടും തന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകി പിതാവ് കൂടെയുണ്ടെന്നും ഷഫാലി പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലാണ് ഷഫാലി ഒടുവിൽ കളിച്ചത്. എന്നാൽ താരത്തിന്റെ പ്രകടനം 32,11,12 എന്നീ ചെറിയ സ്കോറുകളിൽ ഒതുങ്ങി. ഇതോടെ സെലക്ടർമാർ ഷഫാലിയെ ടീമിൽ നിന്ന് പുറത്താക്കുകയും പകരക്കാരിയായി പ്രതിക റാവലിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനകം തന്നെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും നേടി പ്രതിക സെലക്ടറാമാരുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. ടീമിൽ നിന്ന് പുറത്തായതിന് ശേഷം ഷഫാലി കളിച്ച രണ്ട് ആഭ്യന്തര ടൂർണമെൻ്റുകളിൽ 12 മത്സരങ്ങളിൽ നിന്നായി 527 ഉം 414 ഉം റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

Tags: heart attackfatherShafali VermaIndian women team
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies