ലക്നൗ സൂപ്പർ ജയന്റ്സിനെ വരുന്ന ഐപിഎൽ സീസണിൽ ഋഷഭ് പന്ത് നയിക്കും. കെ.എൽ രാഹുലിന്റെ പിൻഗാമിയായാണ് വിക്കറ്റ് കീപ്പറുടെ വരവ്. ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ് പന്തിന്റെ നായകസ്ഥാനം പ്രഖ്യാപിച്ചത്. 27 കോടി രൂപയാണ് പന്ത് ഡൽഹിയിൽ നിന്ന് ലക്നൗവിലെത്തിയത്.ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായിരുന്നു ഇത്. 2024-ൽ ഏഴാം സ്ഥാനത്താണ് ലക്നൗവിന് ഫിനിഷ് ചെയ്യാനായത്.
ഡൽഹിയിൽ 2021-24(2013 ഒഴികെ) ക്യാപ്റ്റനായിരുന്നു പന്ത്. ലക്നൗവിന്റെ നാലാം നായകനാണ് ഋഷഭ്. കെ.എൽ രാഹുൽ, നിക്കോളാസ് പൂരൻ, ക്രുനാൽ പാണ്ഡ്യ എന്നിവരാണ് മുൻ ക്യാപ്റ്റന്മാർ. ജസ്റ്റിൻ ലാംഗറാണ് ടീമിന്റെ പരിശീലകൻ. സഹീർ ഖാനാണ് മെൻ്റർ.
“എന്നിൽ വിശ്വാസം അർപ്പിച്ചതിന് ടീമിനോട് നന്ദി പറയുന്നുവെന്നും എൽഎസ്ജിക്ക് ആദ്യ കിരീടം സമ്മാനിക്കാൻ എന്റെ 200 ശതമാനം നൽകും; അതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും”- പന്ത് പറഞ്ഞു. പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാകുമെന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്കയും വ്യക്തമാക്കി.