മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വിവാഹ പ്രായമായ യുവതീ യുവാക്കളുടെ കല്യാണകാര്യത്തിൽ തീരുമാനമാകും. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കുവാൻ സാധിക്കും. ഇഷ്ടപെട്ട ഭക്ഷണം കഴിക്കുവാൻ യോഗമുണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പുതിയ കരാർ ജോലി ലഭിക്കും. സാമ്പത്തികമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിയ്‌ക്കും. ശത്രുഹാനി, കീർത്തി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
തൊഴിൽ മേഖലകളിൽ വളർച്ച ഉണ്ടാകും.എന്നാൽ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
മാതാവിനോ ബന്ധുക്കൾക്കോ അസുഖങ്ങളോ കഷ്ടതയോ ഉണ്ടാകുവാൻ ഇടയുണ്ട്. ഭക്ഷണ കാര്യങ്ങളിൽ മിതത്വവും ശുചിത്വവും പാലിച്ചില്ലെങ്കിൽ ഉദര പ്രശ്നം ഉണ്ടാകും. ഉറക്കക്കുറവ്, ധനക്ലേശം അനുഭവപ്പെടും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിലോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ സുഹൃത്തുക്കളോടൊപ്പം പോകുവാൻ സാധിക്കും.ഇഷ്ട ഭക്ഷണ സമൃദ്ധി, പുതു ആഭരണം എന്നിവയ്‌ക്ക് യോഗമുണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
അമിതമായ ആഡംബര പ്രിയത്വവും ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വരവിനേക്കാൾ ചെലവുണ്ടാകുകയും കട ബാധ്യത ഉണ്ടാകുവാനും ഇടയുണ്ട്. ജലദോഷം, അതിസാരം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
സമൂഹത്തിലെ ശ്രേഷ്ടരായ വ്യക്തികളെ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും. ലോട്ടറി, നറുക്കെടുപ്പ് എന്നിവയിൽ വിജയിക്കും. ദാമ്പത്യ ഐക്യവും പരസ്പര സ്നേഹവും വർദ്ധിക്കും. ഇന്ന് വിശാഖം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
സ്ത്രീ വിഷയങ്ങളിൽ ഇടപെട്ട് മാനഹാനി, പണ നഷ്ട്ടം എന്നിവ ഉണ്ടാകും. അമിതമായ ആഡംബര പ്രിയം വർദ്ധിക്കും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇന്ന് വിശാഖം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ ക്ഷേത്രദർശനവും വഴിപാടും നടത്തുന്നത് വളരെ ഗുണകരം.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
ദാമ്പത്യ ഐക്യം, തൊഴിൽ വിജയം,ബന്ധു ജനസമാഗമം എന്നിവ ഉണ്ടാകും. വളരെക്കാലമായി കിട്ടാതിരുന്ന ധനം പലിശ സഹിതം തിരിച്ചു കിട്ടും. ഉത്സാവാഘോഷങ്ങളിൽ കുടുംബ സമേതം പങ്കെടുക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കുവാൻ ഇടയാക്കും. ദാമ്പത്യ സുഖം, കീർത്തി, ശത്രു നാശം, ബിസിനസ്സ് പുരോഗതി എന്നിവ ഉണ്ടാകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
ഉദര – ആമാശയ രോഗമുള്ളവർ വളരെ അധികം ജാഗ്രത പാലിക്കേണ്ട അവസ്ഥ സംജാതമാകും.ശത്രുക്കളെക്കൊണ്ട് ഉപദ്രവം കൂടും.അലച്ചിൽ, വ്യപഹാര പരാജയം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
അഭിഭാഷകൻ, ഗണിതവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ എന്നിവർക്ക് ഉദ്യോഗ സംബന്ധമായി കീർത്തി ലഭിക്കും.ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കേണ്ട അവസ്ഥ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം, വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).















