ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്ക് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ടി20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര നടത്തുന്നത്. 2023ന് ശേഷം 9 പരമ്പര കളിച്ചതിൽ എട്ടും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 11 തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് പ്രാവശ്യം 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഇതിനിടെ ഇംഗ്ലണ്ട് ആദ്യ ടി20യ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.
ബ്രണ്ടൻ മക്കല്ലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പരിശീലകനായ ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. 2023 ന് ശേഷം ജോസ് ബട്ലർ നയിക്കുന്ന ടീമിന് അത്ര നല്ല സമയമല്ല. ആറു പരമ്പരയിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്താവുകയും ചെയ്തു, 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 13 തവണയാണ് വിജയിച്ചത്.
അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രണ്ടു സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഫോം തുടരുമോ എന്ന കാത്തിരിപ്പിലാണ് മലയാളികൾ. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാതിരുന്നതിന്റെ ക്ഷീണം താരം ടി20 യിൽ തീർക്കുമെന്നാണ് ആരാധകർ കരുതുന്നത്. സഹ ഓപ്പണറായ അഭിഷേക് ശർമയും മിന്നും ഫോമിലാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലുമാണ് മത്സരം കാണാനാവുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം.
1st T20I: Wednesday, 22 Kolkata from 7:00 pm
2nd T20I: Saturday, 25 Chennai from 7:00 pm
3rd T20I: Tuesday, 28 Rajkot from 7:00 pm
4th T20I: Friday, 31 Pune from 7:00 pm
5th T20I: Sunday, 02 February 7:00 pm
England have announced their lineup for Wednesday’s opening T20I against India with Harry Brook taking on the role of the new white-ball vice-captain. #INDvENG pic.twitter.com/AGOXtcVwzT
— JISPORTS (@ImooJadeed) January 21, 2025