നാടിൻ്റെ തണലിലേക്ക്; പത്ത് വർഷമായി യെമനിൽ കുടുങ്ങിയ തൃശൂർ സ്വദേശി നാട്ടിലെത്തി; അച്ഛനെ ആദ്യമായി കാണാൻ മക്കൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാടിന്റെ തണലിലേക്ക്; പത്ത് വർഷമായി യെമനിൽ കുടുങ്ങിയ തൃശൂർ സ്വദേശി നാട്ടിലെത്തി; അച്ഛനെ ആദ്യമായി കാണാൻ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 11:05 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പത്തുവർഷമായി യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി. തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശൻ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങി. മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും സിജുവിന്റെയും ഇടപെടലാണ് ദിനേശൻ നാട്ടിലെത്താൻ കാരണമായത്. വേൾഡ് മലയാളി ഫെ‍ഡറേഷൻ സാമ്പത്തികമായി സഹായിച്ചു. നാട്ടിലെത്താനായി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ദിനേശൻ പറഞ്ഞു.

2014 ഓ​ഗസ്റ്റിലാണ് ദിനേശൻ ജോലി തേടി യെമനിലെത്തിയത്. ‍ടൈൽ പണിക്കെന്ന് പറഞ്ഞാണ് കേരളത്തിൽ നിന്ന് വിമാനം കയറിയത്. അവിടെ എത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ദിനേശൻ കുടുങ്ങി. തുടർന്നുള്ള രണ്ട് വർഷക്കാലം കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ബന്ധമില്ലാതായി. 2021 മുതലാണ് ദിനേശനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ തുടങ്ങിയത്.

ദിനേശൻ വിദേശത്തേക്ക് പോകുമ്പോൾ മൂത്ത മകൾ കൃഷ്ണവേണിക്ക് രണ്ട് വയസും മകൻ സായികൃഷ്ണയ്‌ക്ക് രണ്ട് മാസവുമായിരുന്നു പ്രായം. അവർ ഇന്ന് ഏഴിലും അഞ്ചിലും പഠിക്കുകയാണ്. അച്ഛനെ കണ്ടുള്ള ഓർമ പോലും അവർക്ക് ഇന്നില്ല. അച്ഛനെ നേരിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആ കുരുന്നുകൾ. ദിനേശന്റെ മാതാപിതാക്കളും മകൻ വീട്ടിലെത്തുന്നതിനായി കാത്തിരിക്കുകയാണ്.

Tags: TrissurYemanhouthiK K Dineshan
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies