കോഴിക്കോട് : കോഴിക്കോട് വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട.പത്തരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ.
ഓഡീഷ ഖനിപൂർ സ്വദേശി രമേശ് ബാരിക്ക്, ബാങ്കോയി സ്വദേശി ആകാശ് ബലിയാർ സിംഗ് എന്നിവരാണ് പിടിയിലായത്.
മെഡിക്കൽ കോളേജ് പോലീസും ഡാൻസാഫും ചേർന്നാണ് പിടികൂടിയത്.പിടി കൂടിയ കഞ്ചാവിന് വിപണിയിൽ നാല് ലക്ഷത്തോളം രൂപ വില വരും.
പിടിയിലായ രണ്ടുപേരും കാലങ്ങളായി ഈ രംഗത്തുള്ളവർ എന്ന് സംശയിക്കുന്നു. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.