രാഷ്ട്രപതിയുടെ പൊലീസ് മെഡൽ 942 പേർക്ക്; എ‍ഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് വിശിഷ്ട സേവാ മെ‍ഡൽ; ആറ് പേർക്ക് ധീരതയ്ക്കുള്ള അവാർ‌ഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രപതിയുടെ പൊലീസ് മെഡൽ 942 പേർക്ക്; എ‍ഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് വിശിഷ്ട സേവാ മെ‍ഡൽ; ആറ് പേർക്ക് ധീരതയ്‌ക്കുള്ള അവാർ‌ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 01:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൊലീസ് സേനയിലെ ധീരതയ്‌ക്കും വിശിഷ്ട സേനവത്തിനുമുള്ള രാഷ്‌ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്താകെ 942 പേരാണ് മെഡലുകൾക്ക് അർഹരായത്. ഇതിൽ 95 പേർ ധീരതയ്‌ക്കുള്ള അവാർഡിന് അർഹരായി. പൊലീസ്, അ​ഗ്നിരക്ഷാ സേന, ഹോം ​ഗാർഡ്, സിവിൽ ഡിഫൻസ് എന്നീ വിഭാ​ഗങ്ങളിലെ ഉദ്യോ​ഗസ്ഥർക്കുമാണ് പുരസ്കാരം നൽകുന്നത്.

കേരളത്തിൽ വിശിഷ്ട സേവനത്തിനുള്ള രാഷ്‌ട്രപതിയുടെ മെഡൽ എഡിജിപി പി. വിജയൻ ഉൾപ്പടെ മൂന്ന് പേർക്ക് ലഭിച്ചു. അ​ഗ്നിരക്ഷാ സേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധുസൂദൻ നായർ, സീനിയർ ഫയ‍ർ ആന്റ് റെസ്ക്യു ഓഫിസ‍ർ രാജേന്ദ്രൻ നായർ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുർഹ്യ സേവനത്തിന് പൊലീസ് സേനയിലെ 10 പേർക്കും അഗ്നിരക്ഷാ സേനയിൽ 5 പേർക്കും ജയിൽ വകുപ്പിലെ 5 പേർക്കും രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.

എസ്‌പി ബി.കൃഷ്ണകുമാർ, ഡിഎസ്‌പിമാരായ ആർ.ഷാബു, കെ.ജെ. വർഗീസ്, എം.പി. വിനോദ്, കെ.റെജി മാത്യു, ഡിവൈഎസ്‌പി എം.ഗംഗാധരൻ, അസിസ്റ്റന്റ് കമാൻഡന്റ് ജി.ശ്രീകുമാരൻ, എസ്ഐമാരായ എം.എസ്. ഗോപകുമാർ, സുരേഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ എം.ബിന്ദു എന്നിവ‍ർക്കാണ് പൊലീസിലെ സ്തുത്യർഹ സേവന മെഡൽ ലഭിച്ചത്.

അ​ഗ്നിരക്ഷാ സേനയിൽ സ്തുർഹ്യ സേവനത്തിന് ജില്ലാ ഫയർ ഓഫീസർ‌ എസ്. സൂരജ്, സീനിയർ ഫയർ‌ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി. സി പ്രേമൻ, കെ.ടി സാലി, പി.കെ ബാബു, സ്റ്റേഷൻ ഓഫീസർ വി. സെബാസ്റ്റ്യൻ എന്നിവരും അർഹരായി. ജയിൽ വകുപ്പിൽ നിന്ന് സൂപ്രണ്ട് ടി.ആർ രാജീവ്, ഡപ്യൂട്ടി സൂപ്രണ്ടുമാരായ വി.ഉദയകുമാർ, എം. രാധാകൃഷ്ണൻ, സി.ഷാജി, അസിസ്റ്റൻ്റ് സൂപ്രണ്ട് പി.ഉണ്ണികൃഷ്ണൻ എന്നിവർക്ക് രാഷ്‌ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചു.

ധീരതയ്‌ക്കുള്ള അവാർ‌ഡ് ലഭിച്ചവരിൽ ജമ്മു കശ്മീരിൽ നിന്ന് 28 പേർക്കും വടക്കുകിഴക്കൻ പ്രദേശത്ത് നിന്ന് മൂന്ന് പേരും ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ച 28 പേർക്കും ധീരതയ്‌ക്കുള്ള പുരസ്കാരം ലഭിച്ചവരിൽ ഉൾപ്പെടുന്നു.

രാഷ്‌ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള 101 മെഡലുകളിൽ 85 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും അഞ്ചെണ്ണം അഗ്നിശമന സേനാംഗങ്ങൾക്കും ഏഴ് എണ്ണം സിവിൽ ഡിഫൻസ്, ഹോം ഗാർഡ് സർവീസിനും നാലെണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചു. സ്തുർഹ സേവനത്തിനുള്ള 746 മെഡലുകളിൽ 634 എണ്ണം പൊലീസ് സേനയ്‌ക്കും 37 എണ്ണം ​അ​ഗ്നിരക്ഷാ സേന‌യ്‌ക്കും 39 എണ്ണം സിവിൽ ഡിഫൻസ്, ഹോം ​ഗാർഡ് സർവീസിനും 36 എണ്ണം കറക്ഷണൽ സർവീസിനും ലഭിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Tags: gallantry and service medalsMedals for Distinguished ServiceMedals for Meritorious ServiceRepublic Day 2025942 police personnel
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies