മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ശ്രദ്ധേയമായി 'ഗരുഡ രക്ഷക്' പദ്ധതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ശ്രദ്ധേയമായി ‘ഗരുഡ രക്ഷക്’ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2025, 01:34 pm IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ചുള്ള സെർച്ച് ആൻഡ് റെസ്‌ക്യൂ പദ്ധതി ‘ഗരുഡ രക്ഷക്’ ശ്രദ്ധേയമാകുന്നു. ഡിഎസ്പി മ്യൂച്വൽ ഫണ്ട്, ഡെന്റ്സു ക്രിയേറ്റീവ് വെബ്ചട്ണി, ഫാൽക്കോ റോബോട്ടിക്സ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.

വിവിധ കുംഭമേളകളിൽ 25000 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ കാണാതായവരിൽ നല്ലൊരു ശതമാനവും കുട്ടികളായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കൂട്ടം തെറ്റിയും മറ്റും കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ പുതിയ സംവിധാനവുമായി സ്ഥാപനങ്ങൾ രംഗത്തെത്തിയത്.

ഒരു കുട്ടിയെ കാണാതായാൽ, രക്ഷിതാക്കൾക്ക് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിലെ അവരുടെ ഐഡി ബാൻഡുകളിൽ ടാപ്പ് ചെയ്ത് ഗരുഡ രക്ഷക് സിസ്റ്റം സജീവമാക്കാം. കുട്ടിയുടെ റിസ്റ്റ്ബാൻഡിൽ നിന്നുള്ള തത്സമയ ജിയോ-ഡാറ്റ ഉൾക്കൊള്ളുന്ന ഡ്രോൺ, മിനിറ്റുകൾക്കുള്ളിൽ കുട്ടിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നു. കുട്ടിയുടെ വിശദാംശങ്ങൾ ഓൺ-ഗ്രൗണ്ട് റെസ്‌ക്യൂ ടീമിന് കൈമാറുന്ന ഡ്രോണുകൾ രക്ഷാപ്രവർത്തകരെ കൃത്യമായി ഇവരുടെ സമീപത്തേക്ക് നയിക്കുകയും ചെയ്യും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പോലും തടസ്സമില്ലാത്ത, വേഗതയേറിയ വിശ്വസനീയ രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നുവെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

നിക്ഷേപ, സാമ്പത്തിക നേട്ടങ്ങൾ പിന്തുടരുന്നതിനപ്പുറം ജീവിതങ്ങളെയും സമൂഹങ്ങളെയും പ്രചോദനാത്മകമായ പ്രത്യാശയെയും മുന്നിൽകണ്ടാണ് മുന്നോട്ടുപോകുന്നതെന്നും ഗരുഡ രക്ഷക് പോലുള്ള ഒരു ആശയത്തെ പിന്തുണയ്‌ക്കുന്നത് അതുകൊണ്ടാണെന്നും ഡിഎസ്പി അസറ്റ് മാനേജേഴ്സിന്റെ മാർക്കറ്റിംഗ് മേധാവി അഭിക് സന്യാൽ പറഞ്ഞു.

‘ഐഒടികൾ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ ഭൂതകാലത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാലത്തെ ഡ്രോൺ ഓട്ടോമേഷനുമായി സംയോജിപ്പിച്ച് ജീവൻ രക്ഷിക്കുക മാത്രമല്ല, ഏറ്റവും ദുർബലമായ നിമിഷങ്ങളിൽ കുടുംബങ്ങൾക്ക് പ്രതീക്ഷയും ഉറപ്പും നൽകുന്നതാണ് ഈ സംവിധാനമെന്ന് ഡെന്റ്സു ക്രിയേറ്റീവ് ഇന്ത്യ ചീഫ് ഇന്നൊവേഷൻ ഓഫീസർ ഗുർബക്ഷ് സിംഗ് കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയുടെ പരിവർത്തന ശക്തിയാണ് ഇതിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ഡെന്റ്സു ക്രിയേറ്റീവ് വെബ്ചട്ണിഫാൽക്കോ റോബോട്ടിക്സ്ഡിഎസ്പി മ്യൂച്വൽ ഫണ്ട്Garuda RakshakMaha Kumbh Mela 2025കുംഭമേളപ്രയാഗ്‌രാജ് മഹാകുംഭ മേളഗരുഡ രക്ഷക്ഡെന്റ്സു ക്രിയേറ്റീവ് ഇന്ത്യ
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies