മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 09:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അവിശ്വാസിയായതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്റെ  നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സഫിയ പി.എം സമർപ്പിച്ച ഹർജിയിലാണ് നടപടി.

തന്റെ ഏകമകൾക്ക് മുഴുവൻ സ്വത്തും ലഭിക്കണമെന്നും ഇക്കാര്യത്തിൽ ശരിയത്ത് നിയമം തനിക്ക് ആവശ്യമില്ലെന്നും  സഫിയ വാദിക്കുന്നു. സ്ത്രീ വിരുദ്ധമായതിനാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ.വി വിശ്വനാഥനും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്. സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി താൽപര്യജനകമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുസ്‍ലിമായാണ് ജനിച്ചതെന്നും എന്നാൽ, താൻ ശരിയത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരു ‘പിന്തിരിപ്പൻ നിയമ’മാണെന്ന് കരുതുന്നുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയതായി തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിഅത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്. ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ  കിട്ടൂ. ബാക്കി  സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഏക സിവിൽ നിയമപ്രകാരം തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശം മകൾക്ക് കിട്ടണമെന്നാണ് സഫിയയുടെ ആവശ്യം. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാൽ മാത്രമേ 1925ലെ മതേതര ഇന്ത്യൻ പിന്തുടർച്ചാവകാശപ്രകാരം സഫിയയുടെ മകൾക്ക് മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കൂ.

ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കിൽ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതിനാൽ, ഭരണഘടനയുടെ 32-ാം അനുച്ഛേദം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം) പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് നൽകിയിരുന്നു

 

Tags: EX-MuslimPM Safiya
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies