ഇതാദ്യമല്ല, 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ട്, ഇതേ രീതിയിൽ; പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാദ്യമല്ല, 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ട്, ഇതേ രീതിയിൽ; പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 02:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി വി​ദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി ഓർമിപ്പിച്ചു.

വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയാൽ, പൗരന്മാരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണെന്ന് ജയശങ്കർ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അം​ഗീകരിക്കാനാവില്ല. വിലങ്ങിട്ട് കൊണ്ടുവന്നുവെന്നത് യാഥാർത്ഥ്യമാണ്. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. നാടുകടത്തപ്പെടുന്നവരെ കാലാകലങ്ങളായി കൊണ്ടുവരുന്നത് ഇതേരീതിയിലാണെന്നും ജയശങ്കർ വ്യക്തമാക്കി.

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനായി നടപടിക്രമങ്ങൾ ചെയ്യുന്നതും നടപ്പിലാക്കുന്നതും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അതോറിറ്റിയാണ്. നാടുകടത്തപ്പെട്ട് തിരിച്ചെത്തുന്നവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് സർക്കാരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, അനധികൃത കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികൾ സ്വീകരിക്കുക എന്നതാണ് സർക്കാർ നയം. നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരെ കുടിയേറ്റത്തിന് സഹായിച്ച ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കും. ഇതിനായി നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർദേശം നൽകുമെന്നും ഡോ. എസ്. ജയശങ്കർ പറഞ്ഞു.

എന്നാൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ വീണ്ടും ബഹളം വച്ചു. തൃപ്തികരമായ വിശദീകരണമല്ല ജയശങ്കർ നടത്തിയതെന്ന് കോൺ​ഗ്രസും വിമർശിച്ചു.

അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാരുമായി ബുധനാഴ്ചയാണ് യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തിയത്. മതിയായ രേഖകളില്ലാതെ യുഎസിൽ താമസിക്കുന്നവർക്കെതിരെയും അനധികൃതമായി കുടിയേറിയവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ തീരുമാനത്തിന് പിന്നാലെയാണ് നാടുകടത്തൽ ആരംഭിച്ചത്.

Tags: S Jaishankarrajya sabhaUs Deportation
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies