നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 03:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.

അമേരിക്കയിൽ നിന്ന് 104 പേർ മടങ്ങിവരുന്നുണ്ടെന്ന കാര്യം അറിയാമായിരുന്നു. അവർ ഓരോരുത്തരുടെയും പൗരത്വം സ്ഥീരീകരിച്ചതിന് ശേഷമാണ് യുഎസ് സൈനിക വിമാനത്തിന് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയത്. ഇതൊരു പുതിയ പ്രശ്നമോ സംഭവമോ അല്ല. വർഷങ്ങൾക്ക് മുൻപ് മുതൽ ഇത് നടക്കുന്നുണ്ട്.

പ്രതിവർഷം നൂറുകണക്കിന് ഇന്ത്യക്കാരാണ് അനധികൃത കുടിയേറ്റത്തിന്റെ പേരിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെടുന്നത്. 2012ൽ 530 പേർ ഇത്തരത്തിൽ എത്തിയിരുന്നു. 2019ൽ 2000 പേർ മടങ്ങിവന്നിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി ഓർമിപ്പിച്ചു.

നാടുകടത്തപ്പെട്ട ഓരോ ഇന്ത്യക്കാരനുമായും അധികൃതർ സംവദിക്കും. എങ്ങനെയാണ് അമേരിക്കയിൽ എത്തപ്പെട്ടതെന്നും ആരായിരുന്നു ഏജന്റെന്നും അന്വേഷിക്കും. നിയമവിരുദ്ധമായി കുടിയേറാൻ സഹായിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കും. അതുവഴി ഇത്തരം സാഹ​ചര്യങ്ങൾ ഭാവിയിലുണ്ടാകുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയശങ്കർ വ്യക്തമാക്കി.

നിയമപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അനധികൃത നീക്കങ്ങൾ തടയുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. വിദേശത്ത് കഴിയുന്ന പൗരന്മാർ അനധികൃതമായാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയാൽ അവരെ തിരിച്ചെടുക്കേണ്ട ഉത്തരവാദിത്വം എല്ലാ രാജ്യങ്ങൾക്കുമുണ്ട്. നാടുകടത്തൽ ഒരു പുതിയ സംഭവവികാസമല്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

കൊളംബിയ പോലുള്ള രാജ്യങ്ങൾ അമേരിക്കയുടെ നാടുകടത്തലിനെതിരെ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യ അത്തരമൊരു നിലപാട് സ്വീകരിച്ചില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടി കൂടിയായിരുന്നു ജയശങ്കർ നൽകിയത്.

Tags: S Jaishankarrajya sabhaillegal immigrantsUs Deportation
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies