മഹാകുംഭമേള 2025; മാഘ പൂർണിമയിൽ ഗംഗയിൽ സ്നാനം ചെയ്തത് 2 കോടി ഭക്തർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേള 2025; മാഘ പൂർണിമയിൽ ഗംഗയിൽ സ്നാനം ചെയ്തത് 2 കോടി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 10:16 am IST
Facebook
Twitter
WhatsAppTelegram

പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത്‌ രണ്ട് കോടിയിലധികം ഭക്തർ. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിവരെയെത്തിയവരുടെ കണക്കാണ് ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലുള്ളത്. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച പുണ്യസ്നാനത്തിനായി കനത്ത സുരക്ഷയും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ തന്റെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ പുലർച്ചെ 4 മണി മുതൽ കുംഭമേളയിൽ ഒരുക്കങ്ങൾ നിരീക്ഷിച്ച് വിലയിരുത്തുകയും ചെയ്തു.

വിശേഷ ദിനത്തിൽ ഹെലികോപ്റ്ററിൽ നിന്ന് ഭക്തരുടെ മേൽ പുഷ്പവൃഷ്ടിയും നടന്നു. മാഘ പൂർണിമയിലെ സ്നാനത്തോടെ, ഒരു മാസം നീണ്ടുനിന്ന കല്പവാസ് അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കല്പവാസികൾ മഹാകുംഭത്തിൽ പങ്കെടുത്ത് മടങ്ങും മഹാ കുംഭമേള ആരംഭിച്ചതിനുശേഷം ആകെ 47 കോടിയിലധികം ഭക്തർ ഗംഗയിൽ പുണ്യസ്നാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച പുലർച്ചെ 4 മണി മുതൽ പ്രയാഗ്‌രാജ് ‘വാഹന നിരോധന മേഖല’യായി പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാൻ വ്യോമ നിരീക്ഷണവും കർശനമായ ആന്റി-ഡ്രോൺ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മഹാകുംഭ് നഗർ എസ്എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. 2,750 ഹൈടെക് ക്യാമറകൾ, ഡ്രോണുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആന്റി-ഡ്രോൺ സിസ്റ്റം എന്നിവയാണ് നിരീക്ഷണത്തിനായി വിന്യസിച്ചിരിക്കുന്നത്. കുംഭമേളയിലെ ക്രമീകരണങ്ങൾ മികച്ചതായിരുന്നുവെന്ന് തീർത്ഥാടകരും അഭിപ്രായപ്പെട്ടു. ഫെബ്രുവരി 26 ന് മഹാശിവരാത്രി ദിനത്തിലെ ‘അമൃത് സ്നാന’ത്തോടെ മഹാ കുംഭമേള സമാപിക്കും.

Tags: devoteesMaha Kumbh Mela 2025monitoringMagh PurnimaChief Minister Yogi Adityanatsacred bath
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies