തലയെടുപ്പോടെ കേശവ് കുഞ്ച്; രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം; 5 ലക്ഷം ചതുരശ്ര അടി, പൂർണ്ണമായും പരിസ്ഥിതി സൗഹൃദം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തലയെടുപ്പോടെ കേശവ് കുഞ്ച്; രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം; 5 ലക്ഷം ചതുരശ്ര അടി, പൂർണ്ണമായും പരിസ്ഥിതി സൗഹൃദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 02:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആർഎസ്എസിന്റെ പുതിയ കാര്യാലയം ഉയർന്നു. ഝണ്ടേവാലയിൽ പഴയ കാര്യാലയമായിരുന്ന കേശവ് കുഞ്ചാണ് ആധുനിക സൗകര്യങ്ങളോടെ പുനർ നിർമിച്ചത്. ശിവജി ജയന്തി ദിനമായ ഫെബ്രുവരി 19ന്, നടക്കുന്ന സമർപ്പണ ചടങ്ങിൽ  സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ എന്നിവർ സംബന്ധിക്കും.

5 ലക്ഷം ചതുരശ്ര അടി വിസതീർണ്ണമുള്ള സമുച്ചയം എട്ട് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
12 നിലകളിലായി 3 ഓഡിറ്റോറിയങ്ങൾ, 300 ഓളം മുറികൾ, 8,500 പുസ്തകങ്ങളുള്ള ലൈബ്രറി, ആശുപത്രി,  ഹനുമാൻ ക്ഷേത്രം എന്നിവ കാര്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ദൈനംദിന ശാഖകൾ നടത്താനുള്ള സൗകര്യവും ഉണ്ട്. നിലവിൽ 135 കാറുകൾ പാർക്ക് ചെയ്യാം, ഭാവിയിൽ ഇത് 270 കാറുകളായി വികസിപ്പിക്കാനുള്ള ശേഷിയും ഉണ്ട്.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിർമ്മാണം. തടിയുടെ ഉപയോ​ഗം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സോളാർ പാനലുകൾ, വിപുലമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ആർ‌എസ്‌എസ് കാര്യകർത്താക്കളുടെയും സംഘവുമായി ബന്ധപ്പെട്ടവരിൽ നിന്നും മാത്രം സമാഹരിച്ച തുക കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 75,000 ത്തോളം ആളുകൾ ധനസമാഹരണത്തിൽ പങ്കാളികളായി. 150 കോടി രൂപയാണ് നിർമ്മാണ ചെലവ്.

#WATCH | Delhi | The new headquarters of the Rashtriya Swayamsevak Sangh (RSS), ‘Keshav Kunj,’ has been completed in Delhi. The RSS has shifted its office back to its old address in the city. The reconstruction project spans 3.75 acres and consists of three 12-story buildings,… pic.twitter.com/vOkojE4FGE

— ANI (@ANI) February 12, 2025

നാല് ഏക്കർ സ്ഥലത്താണ് കേശവ് കുഞ്ച് വ്യാപിച്ച് കിടക്കുന്നത്. മനോഹരമായി അലങ്കരിച്ച പുൽത്തകിടിയിൽ പ്രഥമ സർസംഘചാലക് പൂജനീയ ഡോ.
കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സാധന, പ്രേരണ, അർച്ചന എന്നിങ്ങനെ മൂന്ന് ടവറുകളാണുള്ളത്. ഓഫീസുകളാണ് സാധനയിൽ പ്രവർത്തിക്കുന്നത്. പ്രേരണയും അർച്ചനയും റെസിഡൻഷ്യൽ കോംപ്ലക്സുകളാണ്.

1939 ലാണ് ഡൽഹിയിലെ  കാര്യാലയം പ്രവർത്തനം ആരംഭിച്ചത്. കാലപ്പഴക്കത്തെ തുടർന്ന് 2016 ഓഗസ്റ്റിലാണ്  പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. മാർച്ച് 21 മുതൽ 23 വരെ ബെംഗളൂരുവിൽ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭ ബൈഠക്കിന് മുന്നോടിയായി ഫെബ്രുവരി 19 ന് പുതിയ ആസ്ഥാനത്ത് സർസംഘചാലക്  മോഹൻ ഭഗവത് പങ്കെടുക്കുന്ന കാര്യകർത്താ മിലൻ സംഘടിപ്പിക്കും.

 

Tags: RSSnew delhiKeshav kunj
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies