പരിക്കിൽ വലഞ്ഞ് ഓസീസും ഇന്ത്യയും ന്യൂസിലൻഡും; കരുത്തിൽ നിറഞ്ഞ് പാകിസ്താനും അഫ്​ഗാനും; ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്കിൽ വലഞ്ഞ് ഓസീസും ഇന്ത്യയും ന്യൂസിലൻഡും; കരുത്തിൽ നിറഞ്ഞ് പാകിസ്താനും അഫ്​ഗാനും; ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 07:37 pm IST
Facebook
Twitter
WhatsAppTelegram

1996 ലോകകപ്പിന് ശേഷം പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പാകിസ്താൻ വേദിയാകുന്ന ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാകും നടക്കുക. നാളെ കറാച്ചിൽ പാകിസ്താനും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ഉ​ദ്ഘാടന മത്സരത്തോടെ ടൂർണമെന്റിന് തുടക്കമാകും. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും.മത്സരങ്ങൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2:30 ന് ആരംഭിക്കും. ടോസ് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കും. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ഇന്ത്യയിലുടനീളം ഒന്നിലധികം ഭാഷകളിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. ജിയോഹോട്ട്സ്റ്റാർ ഇന്ത്യയിൽ ലൈവ് സ്ട്രീം ചെയ്യും.

ഇന്ത്യയുടെ ആദ്യ മത്സരം ബം​ഗ്ലാദേശിനെതിരെ 20നാണ്. 23ന് ചിരവൈരികളായ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരും. മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. മാർച്ച് നാലിനും അഞ്ചിനുമാണ് രണ്ടു സെമിഫൈനലുകൾ. 9നാണ് ഫൈനൽ. ഓസ്ട്രേലിയയെയും ഇന്ത്യയെയും ന്യൂസിലൻഡിനെയും പരിക്ക് വലയ്‌ക്കുമ്പോൾ പാകിസ്താൻ സാമാന്യം മികച്ച കരുത്തുമായാണ് ടൂർണമെന്റിന് ഒരുങ്ങിയത്. ഇന്ത്യൻ ടീമിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായപ്പോൾ. ഓസ്ട്രേലിയയുടെ മുൻനിര പേസർമാരെല്ലാം ടീമിന് പുറത്താണ്.

സന്നാഹ മത്സരത്തിനിടെ ന്യൂസിലൻഡിന്റെ പേസ് ആക്രമണം നയിക്കേണ്ട ലോക്കി ഫെർ​ഗൂസണും ബെൻസിയേഴ്സും പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായത് കിവീസിന് തിരിച്ചടിയായി. ഇംഗ്ലണ്ട് താരം ജേക്കബ് ബേഥലിനും പരിക്കാണ്. ഓസ്ട്രേലിയയിലും ​ദക്ഷിണാഫ്രിക്കയിലും പരമ്പര ജയത്തോടെ കരുത്തേറിയാണ് പാകിസ്താന്റെ വരവ്. ത്രിരാഷ്‌ട്ര ടൂർണമെന്റ് ഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും താരങ്ങളെല്ലാം ഫോമിൽ. പേസ് ത്രയത്തിനെയും പരിക്കുകൾ അലട്ടുന്നില്ല.അഫ്​ഗാൻ യുവ സ്പിന്നർ അല്ലാ ​ഗസൻഫർ പരിക്കേറ്റ് പുറത്തായത് ഒഴിച്ചാൽ അഫ്​ഗാനും ശക്തമായ നിരയുണ്ട്. അസ്മത്തുള്ള ഒമർസായിയാണ് അവരുടെ തുറുപ്പ് ചീട്ട്. ആന്റിച്ച് നോർക്യയുടെ അഭാവം ദക്ഷിണാഫ്രിക്കയെയും ബാധിച്ചിട്ടുണ്ട്.

Tags: 5 LIVEiccupdatestrophychampions202
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies