ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ ; ഡൽഹിയിൽ സോൾ ലീഡർഷിപ്പ് കോൺക്ലേവിൽ പങ്കെടുക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയിൽ ; ഡൽഹിയിൽ സോൾ ലീഡർഷിപ്പ് കോൺക്ലേവിൽ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 07:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി പാബിത്ര മാർ​ഗരിറ്റ സ്വീകരിച്ചു. ഡൽഹിയിൽ നടക്കുന്ന സോൾ ലീഡർഷിപ്പ് കോൺക്ലേവിന്റെ ആദ്യ പതിപ്പിൽ പങ്കെടുക്കുന്നതിനായാണ് ഷെറിം​ഗ് ടോബ്​ഗെ ഇന്ത്യയിലെത്തിയത്.

ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിക്കുന്ന സോൾ ലീ‍‍ഡർഷിപ്പ് കോൺക്ലേവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കോൺക്ലേവിൽ പങ്കെടുക്കാൻ തന്റെ സുഹൃത്ത് എത്തിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാഷ്‌ട്രീയം, കായികം, കല, മാദ്ധ്യമം, ആത്മീയലോകം, പൊതുനയം, ബിസിനസ്, സാമൂഹിക മേഖല തുടങ്ങിയ വിവിധ മേഖലകളിലെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. കോൺക്ലേവിൽ പങ്കെടുക്കുന്നവർ അവരുടെ ജീവിത യാത്രകളെ കുറിച്ച് പങ്കുവക്കുകയും വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ കുറിച്ച് വിപുലമായ ചർച്ച നടത്തുകയും ചെയ്യും.

രണ്ട് ദിവസത്തെ കോൺക്ലേവിൽ യുവാക്കളെ പ്രോചദിപ്പിക്കാൻ കഴിയുന്ന ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കും. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളിൽ നിന്നും വിജയങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ലോകരാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പ്രശ്ന പരിഹാരങ്ങൾ എന്നിവയെ കുറിച്ചും കോൺക്ലേവിൽ ചർച്ച നടക്കും.

Tags: new delhiExternal Affairstshering tobgayBhutan’s Prime Minister
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies