മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും 'പ്രതി' സിനിമയോ??!! 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർക്കോ, RDX ചിത്രങ്ങൾക്കെതിരെ രമേശ് ചെന്നിത്തല; ആര് ആരെ തല്ലിക്കൊന്നാലും ‘പ്രതി’ സിനിമയോ??!! 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2025, 12:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാർക്കോ സിനിമയുടെ പേരെടുത്ത് വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ വയലൻസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല, ഇത്തരം രം​ഗങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു.

വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ എന്നീ സിനിമകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെങ്കിലും സർക്കാർ നിഷ്ക്രിയരായി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊല ചെയ്ത പ്രതി അഫാന് പ്രേരണയായത് സിനിമയിലെ വയലൻസ് രം​ഗങ്ങൾ കൂടിയാണെന്ന വ്യാഖ്യാനമാണ് ചെന്നിത്തല പരോക്ഷമായി ഉയർത്തിയത്. കേരളത്തിൽ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങൾക്ക് സിനിമയിലെ വയലൻസിനുൾപ്പടെ പങ്കുണ്ടെന്ന സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു മുൻ പ്രതിപക്ഷ നേതാവ്.

ലോകത്ത് നിരവധി വയലൻസ് സിനിമകൾ റിലീസ് ചെയ്യപ്പെടുന്നുണ്ടെങ്കിലും മലയാളത്തിൽ അടുത്ത കാലത്തായാണ് അത്തരം സിനിമകൾ‌ നിർമിക്കപ്പെട്ടത്. ആക്ഷൻ സിനിമാപ്രേമികൾ ഇത്തരം സിനിമകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മാർക്കോ ഉൾപ്പടെയുള്ള സിനിമകൾ ബോക്സോഫീസിൽ വൻ ഹിറ്റാവുകയും ചെയ്തു. എന്നാൽ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കാരണങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതിന് പകരം സിനിമയിലെ വയലൻസ് രം​ഗങ്ങളെ പ്രതിയാക്കുന്ന സമീപനം പല രാഷ്‌ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും കൈക്കൊണ്ടിരുന്നു. സമാനമായ നിലപാടാണ് രമേശ് ചെന്നിത്തലയും ഉന്നയിച്ചത്.

അടുത്തകാലത്ത് വരെ ദൃശ്യം സിനിമയും സമാന ആരോപണം നേരിട്ടിരുന്നു. ആര് ആരെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയാലും അത് ദൃശ്യം സിനിമ കണ്ടിട്ടാണെന്നായിരുന്നു പലരും ഉയർത്തിയ വിമർശനങ്ങൾ. ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ ആർഡിഎക്സ്, മാർക്കോ, കൊത്ത് തുടങ്ങിയ സിനിമകളും ഉൾപ്പെട്ടിരിക്കുന്നത്.

Tags: cinemaramesh chennithalaviolencerdxMARCO
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies