രാമക്ഷേത്രം തകർക്കാൻ പദ്ധതി; ​ഗ്രനേഡുകളുമായി 19-കാരൻ അറസ്റ്റിൽ; എല്ലാം ഇസ്ലാമിക് സ്റ്റേറ്റിന് (ISKP) വേണ്ടിയെന്ന് മൊഴി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമക്ഷേത്രം തകർക്കാൻ പദ്ധതി; ​ഗ്രനേഡുകളുമായി 19-കാരൻ അറസ്റ്റിൽ; എല്ലാം ഇസ്ലാമിക് സ്റ്റേറ്റിന് (ISKP) വേണ്ടിയെന്ന് മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 12:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ19-കാരനായ അബ്ദുൾ റഹ്മാൻ ആണ് അറസ്റ്റിലായത്. അയോദ്ധ്യയിലെ രാമക്ഷേത്രം തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി മൊഴി നൽകി. ഇയാളുടെ പക്കൽ നിന്ന് വിദേശനിർമിത ​ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഉത്തർപ്രദേശിലെ ഫൈസാബാദ് സ്വദേശിയായ അബ്ദുൾ റഹ്മാന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും വിവരങ്ങൾ പുറത്തുവരികയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊറാസൻ പ്രൊവിൻസിന് (ISKP) പിന്തുണ പ്രഖ്യാപിച്ച് താൻ പ്രതിജ്ഞ ചെയ്തതാണെന്ന് ചോദ്യം ചെയ്യലിൽ റഹ്മാൻ വെളിപ്പെടുത്തി.

വീട്ടുകാരോട് ഡൽഹിയിലെ മർക്കസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് റഹ്മാൻ പുറപ്പെട്ടത്. ശേഷം ഇയാൾ ഫരീദാബാദിലേക്ക് പോയി. ട്രെയിൻ മാർ​ഗമാണ് സഞ്ചരിച്ചത്. അവിടെ എത്തിയപ്പോൾ, ഒരു ഗ്രാമത്തിന് സമീപത്ത് നിന്ന് അജ്ഞാത വ്യക്തിയാണ് തനിക്ക് ​ഗ്രനേഡുകൾ കൈമാറിയതെന്നും നിർദേശം ലഭിക്കുന്നതുവരെ ഫരീദാബാദിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് പറഞ്ഞു. അറസ്റ്റിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹരിയാന എസ്ടിഎഫിന്റെ കസ്റ്റഡിയിലാണ് റഹ്മാൻ നിലവിലുള്ളത്.

പത്ത് മാസം മുമ്പാണ് ഇയാൾ ISKP നെറ്റ്‌വർക്കിൽ ചേർന്നതെന്നും ഓൺലൈൻ വീഡിയോ കോളുകൾ വഴി പരിശീലനം ലഭിച്ചതായുമാണ് വിവരം. മിൽക്കിപൂരിലെ തന്റെ കടയിൽ ഇരുന്നാണ് പരിശീലനം നേടിയതെന്നും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ചർച്ചകളിൽ പങ്കെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥരോട് യുവാവ് വെളിപ്പെടുത്തി. രാമക്ഷേത്രത്തിന്റെ ഒന്നിലധികം ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐസ്ഐയുമായി റഹ്മാന് ബന്ധമുണ്ടോയെന്നും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

Tags: ayodhyaram templeatsFEATURED2
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies