കോഴിമുട്ടയ്ക്ക് തീവില, ഹിറ്റായി വാടകക്കോഴികൾ; നിരക്ക് 7ൽ നിന്ന് 70 ആയപ്പോൾ സംഭവിച്ചത്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോഴിമുട്ടയ്‌ക്ക് തീവില, ഹിറ്റായി വാടകക്കോഴികൾ; നിരക്ക് 7ൽ നിന്ന് 70 ആയപ്പോൾ സംഭവിച്ചത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 12:07 pm IST
Facebook
Twitter
WhatsAppTelegram

കോഴിമുട്ട കഴിക്കാത്തവർ വിരളമാണ്. മാംസാഹാരപ്രേമികൾ മാത്രമല്ല, ചില സസ്യാഹാരികൾ പോലും കോഴിമുട്ട കഴിക്കാറുണ്ട്. പ്രോട്ടീനാൽ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നത് നല്ലതായതിനാൽ ഏവർക്കും പ്രിയങ്കരമാണിത്. എന്നാൽ മുട്ടയുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നാൽ നാമെന്ത് ചെയ്യും. ഇപ്പോൾ 6 രൂപ മുതൽ 8 രൂപ വരെയാണ് കേരളത്തിലെ പലയിടങ്ങളിലും മുട്ടവില. എന്നാൽ ഒരു ഡസൻ മുട്ടയ്‌ക്ക് അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വന്നാലോ? വാടകക്കോഴിയെ വാങ്ങേണ്ടി വരും അല്ലേ..? അതുതന്നെയാണ് അമേരിക്കയിലും സംഭവിച്ചത്..

പക്ഷിപ്പനി വ്യാപകമായതോടെ ലക്ഷക്കണക്കിന് കോഴികളെ രാജ്യത്ത് കൊന്നൊടുക്കേണ്ടി വന്നിരുന്നു. ഇതോടെ മുട്ടയ്‌ക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. മുട്ടവില റോക്കറ്റ് പോലെ കുതിച്ചുയരുകയും ചെയ്തു. യുഎസിലെ ചില ഭാ​ഗങ്ങളിൽ ഒരു ഡസന് 14 ഡോളർ (1,219 ഇന്ത്യൻ രൂപ) വരെ കൊടുത്താലെ മുട്ട കിട്ടൂവെന്ന അവസ്ഥയും സംജാതമായി.

കോഴിമുട്ടയ്‌ക്ക് പൊന്നുംവിലയായതോടെ കോഴികളെ വളർത്താൻ തീരുമാനിക്കുകയായിരുന്നു പലരും. ഇതാകുമ്പോൾ കീശകീറാതെ മുട്ട കഴിക്കാമല്ലോ.. ഈ സാഹചര്യത്തിൽ ശരിക്കും കോളടിച്ചത് മുട്ടക്കോഴികളെ വളർത്തുന്നവരായിരുന്നു. ‘റെന്റ് എ ചിക്കൻ’ എന്ന രീതിയിൽ സംരംഭ സാധ്യതകൾ പൊട്ടിമുളച്ചു. ആളുകൾ മുട്ട വാങ്ങുന്നതിന് പകരം മുട്ടക്കോഴികളെ വാടകയ്‌ക്ക് എടുക്കാൻ തുടങ്ങി. പ്രതിവർഷം ആയിരക്കണക്കിന് ഡോളർ തുക മുട്ട വാങ്ങുന്നതിന് മാത്രം ചെലവാക്കേണ്ട അവസ്ഥയെ മറികടക്കാൻ 600 ഡോളർ കൊടുത്ത് ആറ് മാസത്തേക്ക് മുട്ടക്കോഴികളെ വാടകയ്‌ക്കെടുക്കുന്നതായി രീതി.

ആറ് മാസത്തേക്ക് 2 മുതൽ നാല് മുട്ടക്കോഴികളെ വരെ ഇത്തരത്തിൽ വാടകയ്‌ക്ക് ലഭിക്കും. ഒരു വർഷം വരെ ഇവയെ ഉപയോ​ഗിക്കാനുള്ള അവസരവും, മുട്ടക്കോഴിയെ അത്രയ്‌ക്ക് ഇഷ്ടപ്പെട്ടാൽ സ്വന്തക്കാനുള്ള ഓഫറും കമ്പനികൾ നൽകുന്നുണ്ട്.

2022ൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് മുതൽ 166 മില്യൺ കോഴികളെയാണ് അമേരിക്കയിൽ കൊന്നൊടുക്കിയത്. ആ സമയത്ത് ഒരു ഡസൻ മുട്ടയുടെ വില 1.93 ഡോളറായിരുന്നു. എന്നാൽ 2023 ജനുവരി ആയപ്പോഴേക്കും ഇരട്ടിയായി 4.82 ഡോളർ എന്ന നിലയിലെത്തി. ഇപ്പോൾ റീട്ടെയിൽ മാർക്കറ്റുകളിൽ 4.95 ഡോളറാണ്. എന്നാൽ ചിക്കാ​ഗോ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ പോലുള്ള ന​ഗരങ്ങളിലാകട്ടെ മുട്ടവില 10 ഡോളറായി (870 ഇന്ത്യൻ രൂപ). ഇതോടെയാണ് വാടകക്കോഴികൾ കൂടുതൽ ജനപ്രിയമായത്.

മുട്ടക്കോഴിയെ വിതരണം ചെയ്യുന്നവർ തന്നെ അവയെ എങ്ങനെ പരിപാലിക്കണമെന്ന നിർദേശവും നൽകും. ബുക്ക്, ട്യൂട്ടോറിയൽ, തീറ്റ, എന്നിവയും ഫോൺസർവീസും കമ്പനികൾ നൽകുന്നു. ആരോ​ഗ്യമുള്ള മുട്ടക്കോഴി ആഴ്ചയിൽ അഞ്ച് മുട്ട വരെ തരുമെന്നും കമ്പനികൾ അവകാശപ്പെടുന്നു.

Tags: chickenEggsEgg Price
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies