SHA"R"MA ആരെന്ന് അറിഞ്ഞു!! ജാള്യത മറച്ച് രോഹിത്തിനെ വാനോളം പുകഴ്ത്തിയിട്ടും എയറിൽ നിന്നിറങ്ങാൻ കഴിയാതെ ഷമ; വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

SHA”R”MA ആരെന്ന് അറിഞ്ഞു!! ജാള്യത മറച്ച് രോഹിത്തിനെ വാനോളം പുകഴ്‌ത്തിയിട്ടും എയറിൽ നിന്നിറങ്ങാൻ കഴിയാതെ ഷമ; വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 11:58 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് രാജ്യം മുഴുവൻ. 12 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചാമ്പ്യൻസ് ട്രോഫി എത്തിയതാകട്ടെ ഹിറ്റ്മാൻ രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലും. ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും നിരവധി ഓർമകൾ സമ്മാനിച്ച ഫൈനൽ മത്സരം കൂടിയായിരുന്നു അത്. എന്നാൽ ഇന്ത്യയുടെ വിജയത്തോടെ സോഷ്യൽമീഡിയയിൽ വീണ്ടും എയറിലായിരിക്കുകയാണ് കോൺ​ഗ്രസ് വക്താവ് ഷമാ മുഹമ്മദ്.

രോഹിത് ശർമയെ അപഹസിക്കുകയും ബോഡി ഷെയ്മിം​ഗ് നടത്തുകയും ചെയ്തതിന് പിന്നാലെ ഷമയ്‌ക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. രോഹിത്തിന്റെ തടിയായിരുന്നു ഷമയെ അലോസരപ്പെടുത്തിയത്. കായികതാരത്തിന് അനുയോജ്യമായ ശരീരമല്ല രോഹിത്തിന്റേത്, തടിയനാണ്, തടി കുറച്ചേ പറ്റൂ.. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അനാകർഷകമായ ക്യാപ്റ്റനാണ് രോഹിത്തെന്നും ഷമ അധിക്ഷേപിച്ചു. അന്നേദിവസം ക്രിക്കറ്റ് പ്രേമികൾ ഷമയ്‌ക്ക് കണക്കിന് മറുപടി കൊടുത്തതിന് പിന്നാലെ പോസ്റ്റ് മുക്കിയെങ്കിലും അവർ അഭിപ്രായത്തിൽ ഉറച്ചുനിന്നിരുന്നു. പ്രസ്താവന പിൻവലിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ല. ഒടുവിൽ ചാമ്പ്യൻസ് ട്രോഫി കിരീടം രോഹിത് ശർമ ഏറ്റുവാങ്ങിയതോടെ വീണ്ടും എയറിൽ പോകാനായിരുന്നു ഷമയുടെ വിധി.

ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും എക്സിലും ഷമാ മുഹമ്മദിനെ ട്രോൾ ചെയ്തുള്ള പോസ്റ്റുകളുടെ മലവെള്ളപ്പാച്ചിൽ.. ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിനൊപ്പം രാജ്യമെങ്ങും ഷമയ്‌ക്കെതിരെ ട്രോൾ മഴ ചൊരിഞ്ഞു. ഇന്ത്യ ചാമ്പ്യനായതിൽ വേദനയോടെ സന്തോഷിക്കേണ്ടി ഏക വ്യക്തി ഷമാ മുഹമ്മദ് ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ പരിഹാസം.

ഇതിനിടെ ജാള്യത മറച്ച് ഇന്ത്യയുടെ വിജയത്തെയും രോഹിത്തിന്റെ പ്രകടനത്തെയും അഭിനന്ദിച്ച് ഷമാ മുഹമ്മദ് രം​ഗത്തുവന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് ഹാറ്റ്സ് ഓഫ്!! എന്നായിരുന്നു ഷമയുടെ കുറിപ്പ്. എന്നാൽ ഈ പോസ്റ്റ് കണ്ട് ഷമയോട് ക്ഷമിക്കാൻ മാത്രം വിശാലഹൃദയരായിരുന്നില്ല ക്രിക്കറ്റ് ആരാധകർ.

കോൺ​ഗ്രസ് വക്താവിനെ അടിമുടി ട്രോളി വാരിയുടുത്ത് ക്രിക്കറ്റ് പ്രേമികൾ മറുപടി നൽകി. രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ ട്രോളും ഏറെ ശ്രദ്ധേയമായി. SHAMAയും SHA”R”MAയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഇപ്പോൾ മനസിലായിക്കാണുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

Tags: Shama MohamedChampions Trophy 2025rohit sharma
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies