ആര്ക്കിടെക്ട്, നടൻ.! 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റും, ചക്രവർത്തി കെട്ടിയാടാത്ത വേഷമില്ല; ഇന്ത്യയുടെ സ്പിൻ വിസാർഡ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആര്ക്കിടെക്ട്, നടൻ.! 27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റും, ചക്രവർത്തി കെട്ടിയാടാത്ത വേഷമില്ല; ഇന്ത്യയുടെ സ്പിൻ വിസാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 04:43 pm IST
Facebook
Twitter
WhatsAppTelegram

……ആർകെ രമേഷ്……

27-ാം വയസിൽ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ച് തുടങ്ങുക, രണ്ടര വർഷത്തിന് ശേഷം ദേശീയ ടീമിനെ പ്രധിനിധീകരിക്കുക… കുട്ടിക്കാലം മുതൽ പലരും കാണുന്ന സ്വപ്നം ചുരങ്ങിയ കാലത്തിലാണ് വരുൺ യാഥാർഥ്യമാക്കിയത്. സിനിമ കഥ പോലെ തോന്നുന്ന ആ സ്വപ്ന യാത്രയ്‌ക്ക് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെയും കഷ്ടപാടിന്റെയും തിരക്കഥയുടെ പിൻബലമുണ്ട്.

33-കാരനായ വരുൺ 2021 ജൂലയിലാണ് ടി20 അരങ്ങേറ്റം നടത്തുന്നത്. ഫറോഖ് എൻജിനിയറിന് ശേഷം എക​ദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായമേറിയ രണ്ടാമത്തെ താരമായത് ചാമ്പ്യൻസ് ട്രോഫിയിലൂടെ. ടൂർണമെന്റിൽ മൂന്ന് മത്സരം കളിച്ച താരം നോക്കൗട്ടുകളിൽ ഇന്ത്യയുടെ കുന്തമുനയായി. ന്യൂസിലൻഡിനെതിരെ അഞ്ചു വിക്കറ്റ് പ്രകടനമടക്കം വീഴ്‌ത്തിയത് 9 വിക്കറ്റുകൾ. തമിഴ്നാട്ടുകാരനായ വരുൺ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റ താരമാണ്.

ഏതൊരു വിദ്യാർത്ഥിയെ പോലെയും ക്രിക്കറ്റായിരുന്നു വരുണിന്റെയും ഇഷ്ടം. എന്നാൽ ഇരുന്നൂറിലേറെ സെലക്ഷൻ ക്യാമ്പുകളിലെ ഒഴിവാക്കലുകൾ വരുണിന്റെ മനസ് മടുപ്പിച്ചു. പത്താം ക്ലാസിൽ വച്ച് ക്രിക്കറ്റിന് ഫുൾസ്റ്റോപ്പിട്ടു.എന്നാൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം ഒരു കോണിലുണ്ടായിരുന്നു. എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ആർകിടെക്ച്വർ ബിരുദം നേടിയ വരുൺ കുറച്ചു കാലം ഒരു കമ്പനിയിൽ ജോലി ചെയ്തു. പിന്നീട് സ്വന്തമായി കമ്പനി തുടങ്ങിയെങ്കിലും നഷ്ടമായതോടെ മറ്റുവഴികൾ തേടേണ്ടി വന്നു.

എന്തിനാണ് ക്രിക്കറ്റ് വീണ്ടും തുടങ്ങിയതെന്ന് വരുണിനോട് ചോദിച്ചാൽ സമാധാനത്തിനും ആസ്വദിക്കാനുമെന്നാകും ഉത്തരം. രണ്ടു വർഷക്കാലം സിനിമ അഭിനയ ശ്രമത്തിനായി മാറ്റിവച്ച വരുൺ ഒരു ചിത്രത്തിലും ക്രിക്കറ്ററായി തല കാട്ടിയിരുന്നു. വിഷ്ണു വിശാൽ നായകനായ ജീവ എന്ന ചിത്രത്തിലാണ് താരം ഒരു വേഷം ചെയ്തത്.

കഥയെഴുതാനും സിനിമ സംവിധാനം ചെയ്യാനുമുള്ള പഠനവും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിനിടെ ടെന്നീസ് ബോൾ ടൂർണമെന്റിൽ തിളങ്ങിയ താരം വിവിധ സ്ഥലങ്ങളിൽ കളിക്കാൻ പോയി. തുച്ഛമായ വരുമാനമായിരുന്നു ആശ്വാസം. പിന്നീടാണ് ലോവർ ഡിവിഷൻ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരിയുന്നത്. ഇവിടെ നടത്തിയ പ്രകടനം വരുണിനെ തുണച്ചു. ജൂബിലി ക്രിക്കറ്റ് ക്ലബിന് കളിക്കുമ്പോഴാണ് വരുൺ സ്പിന്നറാകുന്നത്. തമിഴ്നാട് പ്രീമിയർ ലീ​ഗിലെ പ്രകടനം ഐപിഎൽ സ്കൗട്ടുകളുടെ ശ്രദ്ധയാകർഷിച്ചു. അരുൺ കാർത്തിക് എന്ന താരമാണ് വരുണിനെ കണ്ടെത്തുന്നത്. അരുൺ കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ദിനേശ് കാർത്തിക്കിന് മുന്നിൽ വരുണിനെ എത്തിച്ചു. അന്നത്തെ ബാറ്റിം​ഗ് പരിശീലകനായിരുന്ന അഭിഷേക് നായറും പിന്തുണച്ചു.

എന്നാൽ പഞ്ചാബ് കിം​ഗ്സാണ് 2019ൽ 8.4 കോടിക്ക് വരുണിനെ ടീമിലെത്തിച്ചത്. പരിക്കും സ്ക്വാഡിലെ സ്ഥിരതയില്ലായ്മയും വരുണിന് തിരിച്ചടിയായി. എന്നാൽ കൊൽക്കത്തയിലേക്ക് വന്നതോടെ സ്ഥിതി മാറി. 2020ൽ 17 വിക്കറ്റ് നേടി ആ​ഗോള ശ്ര​ദ്ധയാകർഷിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പക്ഷേ അപ്പോഴും കരിയറിൽ കയറ്റിറക്കങ്ങൾ താരത്തിന് നേരിടേണ്ടിവന്നു.

Tags: championsVARUNChakravarthyLifeherotrophyStoryindias
Share
Tweet
SendShare

More News from this section

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

Latest News

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies