മലപ്പുറം: കോട്ടക്കലില്‍ സംഘം ചേര്‍ന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ പദ്ധതിയിട്ട സീനിയർ വിദ്യാർത്ഥികളെ പിടികൂടി പൊലീസ് മലപ്പുറം കോട്ടയ്‌ക്കല്‍ പുത്തൂര്‍ ബൈപ്പാസിലാണ് സംഭവം. മരവട്ടം ഗ്രേയ്‌സ് വാലി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കരുതല്‍ തടങ്കിലിലാക്കിയത്. ഒരു കാറും അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടാന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.
ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ പദ്ധതിയിട്ട സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശ്രമം പോലീസ് തടയുകയായിരുന്നു. റംസാൻ നോമ്പ് തുറയ്‌ക്കായുള്ള പിരിവ് കോളേജില്‍ നടന്നിരുന്നു. ഇതിനെ ചൊല്ലി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനെ തുടർന്നാണ് ഏറ്റുമുട്ടാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുത്തൂര്‍ ബൈപ്പാസില്‍ സംഘടിച്ചത്.
ഇവര്‍ ആക്രമണത്തിനായി സംഘടിച്ച വിവരം അറിഞ്ഞ പൊലീസ് ഇടപ്പെട്ട് വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലിലാക്കി. വീട്ടുകാര്‍ വന്നാല്‍ ജാമ്യത്തില്‍ വിടും.ഒരു കാറും നാലു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ബൈക്കും കാറുകളും പിന്നീട് വിട്ടുനല്‍കും എന്നാണ് പോലീസ് അറിയിച്ചത്.















