സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2025, 11:48 am IST
Facebook
Twitter
WhatsAppTelegram

നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്‌ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. ​ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ച സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ക്രൂ-10 ദൗത്യസംഘം സഞ്ചരിച്ച സ്പേസ്എക്സ് ഡ്രാ​ഗൺ പേടകം ഉണ്ടായിരുന്നത്. ഇത് ISSൽ വിജയകരമായി ഡോക്ക് (Space Docking) ചെയ്തു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ക്രൂ-10 സഞ്ചരിച്ച പേടകത്തെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആണ് ഡോക്കിം​ഗ്.

പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ​ഡ്രാ​ഗൺ പേടകത്തിൽ നിന്ന് നാലം​ഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ഇനി അധികം വൈകാതെ സുനിതയും വിൽമോറും മറ്റ് രണ്ട് പേരുമടങ്ങുന്ന (ക്രൂ-9) നാലം​ഗ ബഹിരാകാശ യാത്രികസംഘം ഡ്രാ​ഗണിലേക്ക് പ്രവേശിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരികയുമാണ് ചെയ്യുക. മാർച്ച് 19ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്രൂ-10

ക്രൂ-10 ദൗത്യത്തിൽ നാസയുടെ ​ബഹിരാകാശ യാത്രികരായ നാല് പേരാണുള്ളത്.

അമേരിക്കക്കാരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ് എന്നിവരും, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിറിൽ പെസ്കോവ് എന്നിവരുമാണ് ക്രൂ-10ൽ ഉൾപ്പെടുന്നത്. ഇവർ അടുത്ത ആറ് മാസത്തോളം ബഹിരാകാശ നിലയത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. ISSൽ നിലവിലുള്ള 72 അം​ഗ സംഘത്തോടൊപ്പം ഇവരും ചേർന്നു പ്രവർത്തിക്കും.

ക്രൂ-10

ഒമ്പത് മാസം മുൻപായിരുന്നു ഇന്ത്യൻ വംശജ സുനിതയും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിം​ഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ ഹീലിയം ചോർച്ച ഉൾപ്പടെയുള്ള സാങ്കേതിക തകരാർ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. തുടർന്ന് ഒമ്പത് മാസത്തോളം അവർക്ക് ISSൽ കഴിയേണ്ടി വന്നു. നിശ്ചയിച്ചതിലും കൂടുതൽ കാലം രണ്ടുപേർക്കും ISSൽ തങ്ങേണ്ടി വന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇരുവരേയും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പലതവണ നടന്നെങ്കിലും ഒടുവിൽ ക്രൂ-10 ദൗത്യമാണ് ഫലം കണ്ടത്.

Tags: Crew-10NASAspaceXISSSunita WilliamsButch WilmoreSpace docking
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies