ഭാര്യയുടെ ജന്മദിനത്തിന് ലണ്ടനിൽ നിന്നെത്തി; ഭർത്താവിനെ 15 പീസാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്ത് യുവതിയും കാമുകനും; ശേഷം മണാലി ടൂ‍ർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെ ജന്മദിനത്തിന് ലണ്ടനിൽ നിന്നെത്തി; ഭർത്താവിനെ 15 പീസാക്കി ഡ്രമ്മിലിട്ട് കോൺക്രീറ്റ് ചെയ്ത് യുവതിയും കാമുകനും; ശേഷം മണാലി ടൂ‍ർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 02:18 pm IST
മുസ്കാൻ, സൌരഭ്, സാഹിൽ

മുസ്കാൻ, സൌരഭ്, സാഹിൽ

FacebookTwitterWhatsAppTelegram

ലക്നൗ: കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മറവ് ചെയ്ത യുവതി അറസ്റ്റിൽ. മെർച്ചന്റ് നേവി ഓഫീസറായ സൗരഭ് രജ്പുത്താണ് (29) ഭാര്യയുടെയും കാമുകന്റെയും നടുക്കുന്ന ക്രൂരതയ്‌ക്ക് ഇരയായത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം 15 കഷ്ണങ്ങളായി വെട്ടിനുറുക്കി സിമന്റിൽ കലർത്തി ഡ്രമ്മിലായിരുന്നു സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

മാർച്ച് നാലിന് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് യുവതിയുടെ അമ്മ നടത്തിയ വെളിപ്പെടുത്തലിലൂടെയായിരുന്നു. ലണ്ടനിൽ നിന്നെത്തിയ ഭർത്താവിനെ മുസ്കാൻ എന്ന യുവതി തന്റെ കാമുകനായ സാഹിലുമായി ചേർന്ന് നിഷ്കരുണം കൊല്ലുകയാണുണ്ടായത്. കുറ്റകൃത്യം നടത്തി ദിവസങ്ങൾക്ക് ശേഷം നടന്നതെല്ലാം മുസ്കാൻ അമ്മയോട് തുറന്നുപറഞ്ഞു. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു അവർ.

പൊലീസ് നടത്തിയ പരിശോധനയിൽ വീടിന് പുറത്തുനിന്ന് ഡ്രം കണ്ടെത്തുകയും മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തതോടെ മുസ്കാന്റെയും കാമുകന്റെയും അറസ്റ്റ് രേഖപ്പെടുത്തി. യുപിയിലെ മീററ്റിലാണ് സംഭവം നടന്നത്.

ലണ്ടനിൽ ജോലി ചെയ്യുകയായിരുന്ന സൗരഭ് അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. 2016-ലായിരുന്നു മുസ്കാനുമായുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു. ഇരുവർക്കും അഞ്ച് വയസുള്ള മകളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മീററ്റിലുള്ള വാടകവീട്ടിലാണ് താമസം. ലണ്ടനിൽ ജോലി ചെയ്യുകയായിരുന്ന സൗരഭ് ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ നാട്ടിലെത്തിയതിന് ശേഷം മീററ്റിലെ ഇന്ദിരാനഗറിൽ കഴിയുകയായിരുന്നു. മാർച്ച് നാലിനായിരുന്നു ഇയാളെ അവസാനമായി ആളുകൾ കണ്ടത്. അന്നേദിവസം തന്നെ അയാൾ കൊല്ലപ്പെട്ടെന്നാണ് പൊലീസിന്റെ നി​ഗമനം.

ചോദ്യം ചെയ്യലിൽ മുസ്കാനും കാമുകൻ സാഹിലും കുറ്റം സമ്മതിച്ചു. സൗരഭിനെ കുത്തിക്കൊന്നെന്നാണ് മൊഴി. കൊലപാതകത്തിന് ശേഷം ഭാര്യയും കാമുകനും ടൂറുപോവുകയും ചെയ്തിരുന്നു. ഭർത്താവിനൊപ്പമാണ് വിനോദയാത്ര പോകുന്നതെന്ന് അയൽക്കാരെ ധരിപ്പിച്ചായിരുന്നു മുസ്കാന്റെ യാത്ര. ഇതിനിടെ സംശയമൊഴിവാക്കാൻ ഭർത്താവിന്റെ ഫോണിൽ നിന്ന് ഭർതൃവീട്ടുകാർക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.

സൗരഭിന്റെ മൃതദേഹം സൂക്ഷിച്ച ഡ്രം തുറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിമന്റ് വച്ച് അടച്ചതിനാൽ സാധിച്ചില്ല. തുടർന്ന് ഡ്രമ്മടക്കം പോസ്റ്റ്മോ‍ർട്ടത്തിനായി കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽ വച്ച് ഡ്രം പൊളിച്ചാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

Tags: CrimeMurderhusbandwife killed husband
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies