ഇന്ത്യ കൈമാറാൻ ആവശ്യപ്പെടുന്ന കുറ്റവാളിക്ക് വിരുന്നൊരുക്കുന്നു; പാകിസ്താന്റെ ഉദ്ദേശ്യം വ്യക്തം: വിദേശകാര്യ വക്താവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ കൈമാറാൻ ആവശ്യപ്പെടുന്ന കുറ്റവാളിക്ക് വിരുന്നൊരുക്കുന്നു; പാകിസ്താന്റെ ഉദ്ദേശ്യം വ്യക്തം: വിദേശകാര്യ വക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 02:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് വിരുന്നൊരുക്കിയ പാകിസ്താനെതിരെ ഇന്ത്യ. സാക്കിർ നായിക്ക് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകൾ മറിയം നവാസുമായും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ഇന്ത്യയുടെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആശങ്കയറിയിച്ചു. ഒളിവിൽ കഴിയുന്ന കുറ്റവാളിക്ക് അഭയം നൽകുന്ന പാകിസ്താന്റെ സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്തു.

“പാകിസ്താനിൽ സാക്കിർ നായിക്കിന് വിരുന്നൊരുക്കുന്നത് ഇതാദ്യമായല്ല, അദ്ദേഹത്തിന്റെ ആതിഥേയർ ഏതുതരം സമീപനമാണ് സ്വീകരിക്കുന്നത്, ഇന്ത്യ കൈമാറാൻ ആവശ്യപ്പെടുന്ന ഒരു കുറ്റവാളിക്ക് ഇത്രയധികം പിന്തുണ നൽകുന്നതിന്റെ അർത്ഥമെന്താണെന്ന് ഇത് കാണിക്കുന്നു,”വെള്ളിയാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തിൽ ജയ്‌സ്വാൾ പറഞ്ഞു.

മാർച്ച് 18 ന് നായിക് മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെയും അവരുടെ റായ്വിന്ദിലെ വസതിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഷെരീഫ് ഫാമിലി എസ്റ്റേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പണ്ഡിതനും പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, അവരുടെ സംഭാഷണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല. വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇന്ത്യയിൽ നിയമനടപടി നേരിടുന്ന സാക്കിർ നായിക്ക് പിടികിട്ടാപ്പുള്ളിയായി തുടരുന്നതിനിടെയാണ് ഇത്.

Tags: Pakistanzakir naikIndiaRandhir Jaiswal
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies