ലുലു @ആന്ധ്ര; ജഗൻ മോഹൻ റദ്ദാക്കിയത് പുനസ്ഥാപിച്ച് ചന്ദ്രബാബു നായിഡു; ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്രാ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലുലു @ആന്ധ്ര; ജഗൻ മോഹൻ റദ്ദാക്കിയത് പുനസ്ഥാപിച്ച് ചന്ദ്രബാബു നായിഡു; ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്രാ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2025, 05:23 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: രാഷ്‌ട്രീയ സാഹചര്യങ്ങൾ മൂലം ഒരിക്കൽ പിന്മാറേണ്ടി വന്ന ലുലു ഗ്രൂപ്പ് വീണ്ടും വമ്പൻ പദ്ധതികളുമായി ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നു. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് മാളിനായി 13.43 ഏക്കർ ഭൂമി 99 വർഷത്തേക്ക് ലുലുവിന് കൈമാറാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിലാണ് പദ്ധതി ഉയരുന്നത്.

ദേശീയ അന്തർദേശീയ ബ്രാൻഡുകൾ, ഹൈപ്പർ മാർക്കറ്റ്, 8 സ്ക്രീൻ ഐമാക്സ് സിനിമ, വിശാലമായ ഫുഡ്കോർട്ട്, മൾട്ടി ലെവൽ പാർക്കിംഗ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും മാൾ. നിർമ്മാണം പൂർത്തിയാകുന്നതോടു കൂടി വിശാഖപട്ടണത്തെത്തുന്ന സഞ്ചാരികൾക്കും തദ്ദേശീയർക്കും ഒരുപോലെ ഉപകരിക്കുന്ന ഷോപ്പിംഗ് ഉല്ലാസ കേന്ദ്രമാണ് ലുലു വിഭാവനം ചെയ്യുന്നത്.

വർഷങ്ങൾക്ക് മുമ്പ് തന്നെ ആന്ധ്രാപ്രദേശിൽ മാൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ ലുലു അധികൃതർ ആരംഭിച്ചിരുന്നു. ഇതിനായി വിശാഖപട്ടണത്ത് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാൽ നായിഡു അധികാരത്തിൽ നിന്നും പുറത്തായി 2019-ൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായതോടെ പദ്ധതി റദ്ദാക്കുകയും ലുലുവിന് നൽകിയ ഭൂമി തിരികെ പിടിക്കുകയും ചെയ്തു. തറക്കല്ലിട്ടതിന് ശേഷമായിരുന്നു ജഗൻ മോഹൻ സർക്കാർ സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇനി ആന്ധ്രയിൽ നിക്ഷേപം നടത്താൻ ഇല്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഭൂമി സർക്കാർ തിരിച്ചെടുത്തതോടെ ആന്ധ്രയിലെ പദ്ധതികൾ ലുലു പൂർണ്ണമായി ഉപേക്ഷിക്കുകയും തെലങ്കാനയും കർണാടകയും അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ പുതിയ മാളുകൾ ആരംഭിക്കുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ ക്ഷണിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു. നായിഡുവിന്റെ ക്ഷണം സ്വീകരിച്ച ലുലു ആന്ധ്രയിൽ വലിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും, തിരുപ്പതിയിലും ഷോപ്പിംഗ് മാൾ-ഹൈപ്പർ മാർക്കറ്റുകൾ നിർമ്മിക്കാൻ സന്നദ്ധരാണെന്ന് ലുലു ആന്ധ്ര സർക്കാരിനെ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയുടെ മുന്നിൽ ഇക്കാര്യം മുഖ്യമന്ത്രി അവതരിപ്പിക്കുകയും ചെയ്തു. വിശാഖപട്ടണത്തെ പദ്ധതിക്ക് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ ഇപ്പോൾ മന്ത്രിസഭയും അന്തിമ അനുമതി നൽകി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

Tags: andhra pradeshlulu group
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies