അന്ന് പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്തു; ഇന്ന് തുടർഭരണം ലഭിച്ചിട്ടും നടപടിയില്ല; ഇടതു സർക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിച്ച് NGO സംഘ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്തു; ഇന്ന് തുടർഭരണം ലഭിച്ചിട്ടും നടപടിയില്ല; ഇടതു സർക്കാരിനെതിരെ പ്രതിഷേധ ദിനം ആചരിച്ച് NGO സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2025, 03:13 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ട് 12 വർഷം തികയുന്ന ഏപ്രിൽ ഒന്നിന് കേരള എൻ.ജി.ഒ. സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി 2013 ഏപ്രിൽ മുതൽ ഉമ്മൻചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയ പിണറായി സർക്കാർ തുടർഭരണം ലഭിച്ചിട്ടും പറഞ്ഞവാക്ക് പാലിക്കാൻ തയ്യാറായിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന് വിരുദ്ധമായി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമപ്രാബല്യം നൽകി ഉത്തരവിറക്കുകയും, നിരവധി പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടി പദ്ധതി നടപ്പിലാക്കുകയുമാണ് ചെയ്തത്. എന്ന് മാത്രമല്ല സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പ് നൽകി എൻ.പി.എസ്. ജീവനക്കാർ അവരുടെ പെൻഷൻ ഫണ്ടിലേക്ക് അടയ്‌ക്കുന്ന തുകയുടെ ഗ്യാരണ്ടിയിൽ കോടിക്കണക്കിന് രൂപ കടമെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് എൻ.ജി.ഒ. സംഘ് ചൂണ്ടിക്കാട്ടി.

2021 ഏപ്രിൽ 30ന് പുനഃപരിശോധനാ സമിതി നൽകിയ റിപ്പോർട്ട് പൂഴ്‌ത്തി വെക്കുകയും, പുതിയൊരു പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് മറ്റൊരു വാഗ്ദാനം നൽകി ജീവനക്കാരെ കബളിപ്പിക്കുന്ന ഇടതു സർക്കാരും, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കണമെന്ന് മുഖ്യ ആവശ്യം ഉന്നയിച്ച് ഉമ്മൻചാണ്ടി സർക്കാരിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തിയ ഇടതു സംഘടനകൾ പിണറായി ഭരണത്തിൽ സ്വീകരിക്കുന്ന വഞ്ചനപരമായ നിലപാടും, ഒളിച്ചുകളിയും അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ് രാജേഷ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷന് പകരം ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ് ) നടപ്പിലാക്കുകയും, വിവിധ സംസ്ഥാന സർക്കാരുകൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതുമുന്നണി സർക്കാർ വാക്കുപാലിക്കണമെന്ന് എൻജിഒ സംഘ് ആവശ്യപ്പെട്ടു.

ഇടതു സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. കളക്ടറേറ്റിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ എൻ.ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം സംസ്ഥാന കൺവീനർ പി.സി. സിന്ധുമോൾ, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി.ആർ. രമേശ്‌ എന്നിവർ പ്രസംഗിച്ചു.

Tags: PensionNGO Sanghkerala
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies