ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും വീണ്ടും വെട്ടിൽ; ലഹരി നൽകിയെന്ന് തസ്ലീമയുടെ മൊഴി; ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 01:30 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്. ഒന്നരക്കോടിയുടെ കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താനിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് തസ്ലീമ മൊഴി നൽകി. സിനിമാമേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറയുന്നു.

ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും
സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. വിദേശത്ത് നിന്നെത്തിച്ച കഞ്ചാവാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇവരുടെ കാറും മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തു.

ഏറെനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു തസ്ലീമ. മൂന്ന് മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് തസ്ലീമയെ വലയിലാക്കാൻ എക്സൈസിന് കഴിഞ്ഞത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. ലഹരിമാഫിയയുമായി അടുത്ത ബന്ധമാണ് തസ്ലീമയ്‌ക്കുള്ളതെന്നും എക്സൈസ് കണ്ടെത്തി. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ തസ്ലീമയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് എക്സൈസ് പറയുന്നത്. വീര്യം കൂടിയ നിരോധിത ലഹരിവസ്തുക്കളാണ് തസ്ലീമ മുഖേന വിതരണം ചെയ്തിരുന്നത്.

തസ്ലീമയുടെ ഫോണിലെ കോൾ ഹിസ്റ്ററിയിൽ യുവനടന്മാരുടെ നമ്പറുകൾ കണ്ടതായി എക്സൈസ് സ്ഥിരീകരിച്ചു. ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിക്കും ലഹരിവസ്തുക്കൾ കൈമാറിയതിന്റെ പണമിടപാട് നടത്തിയതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് നടന്മാരുടെ പേരുകൾ എക്സൈസ് പുറത്തുവിട്ടത്. മൊഴിയിലുള്ള മറ്റ് നടന്മാരുടെ പേര് തെളിവുകൾ ലഭിക്കുന്ന പക്ഷം വ്യക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

Tags: SHINE TOM CHACKOSreenath BhasiHybrid GanjaGanja Case
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies