ടെസ്‌ലയോ ബിവൈഡിയോ? ആരെ തള്ളും ആരെ കൊള്ളും; നിലപാട് വ്യക്തമാക്കി പിയൂഷ് ഗോയല്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ടെസ്‌ലയോ ബിവൈഡിയോ? ആരെ തള്ളും ആരെ കൊള്ളും; നിലപാട് വ്യക്തമാക്കി പിയൂഷ് ഗോയല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 04:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും ചൈനീസ് കമ്പനിയായ ബിവൈഡി കമ്പനിയുടെ ഇന്ത്യന്‍ വിപണി പ്രവേശനം നിയന്ത്രിക്കുമെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

”ഇന്ത്യ അതിന്റെ തന്ത്രപരമായ താല്‍പ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണം, ആരെയാണ് നാം നിക്ഷേപിക്കാന്‍ അനുവദിക്കുന്നതെന്നത് സംബന്ധിച്ച്,” വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ മുംബൈയില്‍ ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു പ്രാദേശിക പങ്കാളിയുമായുള്ള ബിവൈഡിയുടെ 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ നിര്‍ദ്ദേശം നിരസിച്ചിരുന്നു. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍ കമ്പനിയും നിയമപരമായ അനുമതികള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പുറത്തുപോയി.

ചൈനീസ് സ്ഥാപനങ്ങളുടെ അവ്യക്തമായ ഉടമസ്ഥാവകാശ ഘടനകളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായും സൈന്യവുമായും ഉള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഇന്ത്യക്ക് ആശങ്കകളുണ്ട്. ചൈനീസ് സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കള്‍ക്കു നല്‍കുന്ന സബ്സിഡികള്‍, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ നയങ്ങളും ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്.

പ്രസ് നോട്ട് 3 വഴി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പരിശോധനകള്‍ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി ലഭിക്കണമെന്ന് ഈ നയം അനുശാസിക്കുന്നു. ആര്‍ക്കൊക്കെ നിക്ഷേപിക്കാമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ ഇത് സര്‍ക്കാരിന് നിര്‍ണായക അധികാരം നല്‍കുന്നു. മേഘ എഞ്ചിനീയറിംഗുമായി ബിവൈഡിയുടെ 1 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭത്തെ തടയാന്‍ മോദി സര്‍ക്കാര്‍ ഇത് ഉപയോഗിച്ചിരുന്നു.

ടെസ്ല ഇതുവരെ

മുംബൈയിലും ഡല്‍ഹിയിലും ഷോറൂമുകള്‍ക്കായി സ്ഥാലം വാടകക്കെടുത്ത ടെസ്‌ല, സെയില്‍സ് ആന്‍ഡ് സര്‍വീസ് ഉപദേഷ്ടാക്കള്‍ മുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റുകള്‍ വരെ വിവിധ പദവികളിലേക്ക് ആളുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിവര്‍ഷം 500,000 വാഹനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനാണ് ടെസ്ലയുടെ പദ്ധതി. 2-3 ബില്യണ്‍ ഡോളര്‍ വരുന്ന ഗിഗാഫാക്ടറിയാണ് ഇതിനായി സ്ഥാപിക്കുക. യഥാക്രമം 5 ബില്യണ്‍ ഡോളറും 7 ബില്യണ്‍ ഡോളറുമാണ് ബെര്‍ലിനിലെയും ടെക്സാസിലെയും ഗിഗാഫാക്ടറികള്‍ക്കായി ടെസ്‌ല ചെലവിട്ടത്. ഇന്ത്യയിലെ ഭൂമി വിലയും തൊഴില്‍ ചെലവുകളും താരതമ്യേന കുറവാണ്.

ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമാകാനാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഉയര്‍ന്ന താരിഫാണ് ഇതുവരെ ടെസ്ലയെ ഇന്ത്യയില്‍ അകറ്റിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകളാണ് ഇന്ത്യയിലേക്ക് കടന്നുവരാന്‍ കമ്പനിക്ക് ധൈര്യം നല്‍കിയത്. ടെസ്ലയെ നേരിടാന്‍ ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ ഇന്ത്യയിലെ തദ്ദേശീയ ഇന്ത്യന്‍ ഇവി നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: Elon MuskteslaPIYUSH GOEL
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies