അന്ന്, "അത് വഖ്ഫ് ഭൂമി ആണേ.." ഇന്ന്, "മുനമ്പത്തേത് വഖ്ഫ് അല്ല!!"; മലക്കം മറിഞ്ഞ് സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന്, “അത് വഖ്ഫ് ഭൂമി ആണേ..” ഇന്ന്, “മുനമ്പത്തേത് വഖ്ഫ് അല്ല!!”; മലക്കം മറിഞ്ഞ് സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 02:44 pm IST
FacebookTwitterWhatsAppTelegram

അപ്രതീക്ഷിത നീക്കവുമായി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ. മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്ന് ഫാറൂഖ് കോളേജിന് സ്ഥലം നൽകിയ സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ നിലപാട് വ്യക്തമാക്കി. തർക്കഭൂമി വഖ്ഫാണെന്നും തിരിച്ചെടുക്കണമെന്നും വഖ്ഫ് ബോർഡിൽ ഹർജി നൽകിയ സിദ്ദിഖ് സേഠിന്റെ മകൾ സുബൈദയുടെ മക്കളാണ് പെട്ടെന്ന് നിലപാട് മാറ്റിയത്. മുനമ്പത്തേത് വഖ്‌ഫ് ഭൂമിയാണെന്നായിരുന്നു കാലങ്ങളായി ഇവരുടെ നിലപാട്.

മുനമ്പം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വാദം കോഴിക്കോട് വഖ്‌ഫ് ട്രിബ്യൂണലിൽ ആരംഭിച്ചതിന് പിന്നാലെയാണ് മുൻ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ രംഗത്തെത്തിയത്. സിദ്ധിഖ് സേഠിന്റെ മറ്റു മക്കളായ ഇർഷാദ് സേട്ടും നസീർ സേട്ടും ഭൂമി വഖ്ഫാണെന്ന നിലപാടിൽ തുടരുമ്പോഴാണ് സുബൈദയുടേ മക്കളുടെ നിലപാട് മാറ്റം. ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റർ ചെയ്തുനൽകിയപ്പോൾ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഭൂമി വഖ്ഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകൻ വാദിച്ചത്.

ഭൂമി വഖ്ഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുൻപാകെ വാദിച്ചിരുന്നു. ഭൂമി ദാനമായി കിട്ടിയതാണെന്നും വഖ്ഫ് ആയി പ്രഖ്യാപിച്ച ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റാണ് വഖ്‌ഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ആധാരത്തിൽ രണ്ടുതവണ വഖ്ഫ് എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ചൂണ്ടിക്കാട്ടി ഭൂമി വഖഫ് തന്നെയാണെന്ന് വഖഫ് ബോർഡ് കഴിഞ്ഞദിവസം വാദിച്ചിരുന്നു. ഫാറൂഖ് കോളേജ് മത-ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാൽ ഭൂമി നൽകിയതിനെ വഖ്ഫായി പരിഗണിക്കാനാവില്ലെന്ന് മുനമ്പം നിവാസികളും വാദിച്ചു. കേസിൽ വാദം കേൾക്കൽ തുടരുകയാണ്. അതിനിടയിൽ സുബൈദയുടെ മക്കളുടെ ഭാ​ഗത്തുനിന്നുണ്ടായ നിലപാട് മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയേണ്ടത്. കേസുമായി ബന്ധപ്പെട്ട മുൻ കോടതി വിധികളും വഖ്‌ഫ് ട്രൈബ്യൂണൽ ഇപ്പോൾ പരിശോധിക്കുന്നുണ്ട്.

Tags: WAQF BOARDWaqf ActMunambam Waqf IssueWAQF Property
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies