കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസിൽ നിർണായക നടപടിയുമായി ഇഡി. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ലഭിക്കാൻ എറണാകുളം പ്രത്യേക കോടതിയിൽ ഇഡി അപേക്ഷ നൽകി. ഇഡിയുടെ പബ്ലിക്ക് പ്രൊസിക്യൂട്ടറായ എം. ജെ സന്തോഷാണ് കോടതിയെ സമീപിച്ചത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഇഡിയുടെ തുടർ നടപടികൾ.
എസ്എഫ്ഐഒ കുറ്റപത്രത്തിൽ കമ്പനീസ് ആക്ട് പ്രകാരം വഞ്ചനാ കുറ്റത്തിന്റെ പരിധിയിൽ വരുന്ന വകുപ്പ് ചുമത്തിയിട്ടുണ്ട്. ഇതിൻ മേലുള്ള കള്ളപ്പണ ഇടപാടാണ് പ്രധാനമായും ഇഡി അന്വേഷിക്കുക.















