ആവശ്യപ്പെട്ടത് പേപ്പറും പേനയും ഖുറാനും; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ; മലയാളി ബന്ധങ്ങൾ തേടി NIAയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവശ്യപ്പെട്ടത് പേപ്പറും പേനയും ഖുറാനും; ചോദ്യം ചെയ്യൽ നീണ്ടത് 10 മണിക്കൂർ; മലയാളി ബന്ധങ്ങൾ തേടി NIAയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 08:40 am IST
Facebook
Twitter
WhatsAppTelegram

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്നെത്തിച്ചതിന് ശേഷം NIA നടപടികൾ പുരോ​ഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് റാണയെ NIA ചോദ്യം ചെയ്തതെന്നാണ് വിവരം. ദിവസവും 8-10 മണിക്കൂർ ചോദ്യം ചെയ്യുന്നുണ്ടെന്ന് NIA അധികൃതർ പറയുന്നു.

പേന, പേപ്പർ, ​ഖുറാൻ എന്നീ വസ്തുക്കളാണ് റാണ ഇതുവരെ ആവശ്യപ്പെട്ടതെന്ന് NIA ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേസ് അന്വേഷിക്കുന്ന പ്രധാന ഉദ്യോ​ഗസ്ഥൻ ജയ റോയിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്.

അതേസമയം റാണയുടെ മലയാളി ബന്ധങ്ങൾ തേടി എൻഐഎ സംഘം കൊച്ചിയിൽ അന്വേഷണം ആരംഭിച്ചു. റാണയെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുമ്പ് പ്രത്യേക എൻഐഎ സംഘമെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. 2008 നവംബറിൽ കേരളത്തിലെത്തിയ തഹാവൂർ റാണ കൂടുതൽ നാൾ തങ്ങിയത് കൊച്ചിയിലായിരുന്നു.

ഭീകരവാദ റിക്രൂട്ടിംഗിനായാണ് ഇയാൾ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം എത്തിയതെന്നാണ് സൂചന. റാണ കൊച്ചിയിലെത്തിയത് മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ്. ലഷ്കർ-ഇ ത്വയ്ബയിലേക്കുള്ള റിക്രൂട്ടിംഗിന്റെ പേരിലാണ് കൊച്ചിയിൽ തങ്ങിയതെങ്കിലും നിരവധി ദുരൂഹ കൂടിക്കാഴ്ചകൾ ഇതിനിടെ റാണ നടത്തിയിട്ടുണ്ട്. തഹാവൂർ റാണയുടെ പശ്ചാത്തലമറിഞ്ഞുതന്നെ എല്ലാ സഹായങ്ങളും നൽകിയ ചിലർ കൊച്ചിയിലുണ്ടെന്നാണ് സൂചന. കൂടാതെ റാണ ഫോൺ വിളിച്ച 13 നമ്പറുകളിൽ ഒരാളെ കൊച്ചിയിൽ നിന്ന് NIA സംഘം കസ്റ്റഡിയിലെടുത്തെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം NIA ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.

18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് റാണയെ തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചേക്കും.
ഏതാനും മലയാളികൾ എൻഐഎ നിരീക്ഷണത്തിലാണ്. നിലവിൽ കൊച്ചി യൂണിറ്റ് നേരിട്ട് അന്വേഷണ സംഘത്തിലില്ല. ഡൽഹി യൂണിറ്റ് നേരിട്ടാണ് അന്വേഷണം.

Tags: 26/11 Mumbai Terrorist AttackTahawwur RanaTahawwur Hussain Rana
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies