"വീണ്ടും കടക്ക് പുറത്ത്"; SFIO കേസിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി; 'അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വീണ്ടും കടക്ക് പുറത്ത്”; SFIO കേസിനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി; ‘അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 07:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മകൾ വീണ ഉൾപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ മാദ്ധ്യമ പ്രവർത്തകനോട് തട്ടിക്കയറി മുഖ്യമന്ത്രി. വല്ലാതെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് അസംബന്ധം പറഞ്ഞുകൊണ്ടിരിക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഓ സമര്‍പ്പിച്ച കുറ്റപത്രത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയുടെ സമനില തെറ്റിച്ചത് . മാദ്ധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായ മുഖ്യമന്ത്രി. അസംബന്ധം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കരുതെന്നും അതിന് വേണ്ടി അധികം സമയം കളയേണ്ടെന്നും താക്കീതു നൽകുകയായിരുന്നു. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനും ബുധനാഴ്ച ഹൈക്കോടതി നിര്‍ദേശം നൽകി. ഇത് ആശ്വാസമാണോ എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.

മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ചോദ്യമെങ്ങനെയാണ് അസംബന്ധമാകുന്നതെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ തിരികെ ചോദിച്ചു. പിന്നാലെ മുഖ്യമന്ത്രി തുടർന്നു. ‘അത് അസംബന്ധമായതുകൊണ്ടാണ്. അസംബന്ധത്തിന്റെ ശീലക്കാരനാണല്ലോ നിങ്ങള്‍. ആ ശീലവും കൊണ്ട് ഒരു പത്രപ്രവര്‍ത്തകനായി ഇരിക്കരുതെന്നാണ് ഞാന്‍ പറയുന്നത്. അത് മനസിലാക്കാന്‍ തയ്യാറാവണം.’പിണറായി പറഞ്ഞു.

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചതും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയുടെ മുന്നില്‍ വരുന്ന കാര്യങ്ങളില്‍ കോടതി നിലപാടെടുക്കുമല്ലോയെന്നു മുഖ്യമന്ത്രി പ്രതികരിച്ചു . ‘(കോടതി)ആ നിലപാടുകളെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം. നമ്മള്‍ ഏതെല്ലാം കോടതികളുടെ നിലപാടുകള്‍ നേരിട്ടിരിക്കുന്നു. അത് സ്വാഭാവികമായിട്ട് വരുന്ന കാര്യമല്ലേ. അത് വരട്ടേ.’ മുഖ്യമന്ത്രി പറഞ്ഞു.

Tags: veena vijayansfioKerala CM Pinarayi Vijayan
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies