ഹാര്‍ലി സ്വന്തമാക്കാന്‍ സമയമായോ? ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്ത്തിയേക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഹാര്‍ലി സ്വന്തമാക്കാന്‍ സമയമായോ? ഇറക്കുമതി തീരുവ പൂജ്യത്തിലേക്ക് താഴ്‌ത്തിയേക്കും

നടപ്പാക്കിയാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ വില 20-30% വരെ കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2025, 04:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാകുമോ? ഹാര്‍ലി അടക്കം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുകയാണ് ഇന്ത്യ. യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇത്തരമൊരു തന്ത്രപരമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കുമെന്നാണ് സൂചന.

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 1600 സിസിക്ക് മുകളില്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളുടെ തീരുവ 50% ല്‍ നിന്ന് 30 ശതമാനത്തിലേക്കാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കുറച്ചിരുന്നത്. ലക്ഷ്വറി മോട്ടോര്‍സൈക്കിളുകള്‍ക്ക് 0% ഇറക്കുമതി നികുതിയെന്ന തീരുമാനത്തിലേക്കാണ് ഇപ്പോള്‍ ഇന്ത്യയുടെ നീക്കം.

നടപ്പാക്കിയാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ വില 20-30% വരെ കുറയും. ഹാര്‍ലി വാങ്ങാന്‍ കൊതിച്ചിരിക്കുന്ന പലര്‍ക്കും മികച്ച അവസരമാണ് ഇത് ഒരുക്കുന്നത്.

താരിഫുകള്‍ മൂലം ഇന്ത്യന്‍ വിപണിയില്‍ കാലങ്ങളായി തിരിച്ചടിയേറ്റ യുഎസ് ബ്രാന്‍ഡിനും ഇത് മികച്ച അവസരമാകുമെന്നാണ് വിലയിരുത്തല്‍. 2020 ല്‍ ഇന്ത്യയിലെ നേരിട്ടുള്ള പ്രവര്‍ത്തനം നിര്‍ത്തിയ ഹാര്‍ലി, ഹീട്ടോമോട്ടോര്‍കോര്‍പ്പ് വഴിയാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. താരിഫ് കുറയുന്നതോടെ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ മുഴുവന്‍ ശ്രേണിയും ഇന്ത്യയില്‍ അവതരിപ്പിച്ച് കരുത്തുറ്റ തിരിച്ചുവരവിന് യുഎസ് കമ്പനി ശ്രമിച്ചേക്കും.

എന്നാല്‍ ഇറക്കുമതി താരിഫ് കുറച്ചാലും മറ്റ് പല നികുതികളും നിലനില്‍ക്കും. ജിഎസ്ടി, എഐഡിസി സെസ് എന്നിവ കണക്കാക്കുമ്പോള്‍ വില അല്‍പ്പം ഉയരും. വിശാലമായ ഇന്ത്യന്‍ വിപണിയില്‍ സര്‍വീസ്, സപ്പോര്‍ട്ടും നല്‍കുകയെന്നതും യുഎസ് ബ്രാന്‍ഡിന് മുന്നിലെ വെല്ലുവിളിയാണ്.

Tags: nirmala sitharamanHarley-Davidson X440Motorcycletariffharley
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies