അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 07:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് സന്ദേശത്തിലെ അക്കൗണ്ട് വിശദാംശങ്ങൾ തെറ്റാണെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും ആളുകളോട് അഭ്യർത്ഥിക്കുന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) നടത്തിയ വസ്തുതാ പരിശോധനയിൽ ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. “ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനായി സർക്കാർ ഒരു ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സന്ദേശത്തിൽ പരാമർശിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനോ ആയുധങ്ങൾ വാങ്ങുന്നതിനോ ഉള്ളതല്ല,” പിഐബി പറഞ്ഞു.

ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഈ ആശയം നിർദ്ദേശിച്ചതെന്നും സന്ദേശത്തിൽ അവകാശപ്പെടുന്നു. സന്ദേശത്തിന്റെ ഒരുബഭാഗം ഇങ്ങനെയാണ്: “സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ നിർദ്ദേശിച്ചതുപോലെ മോദി സർക്കാരിന്റെ മറ്റൊരു നല്ല തീരുമാനം. ഇന്ത്യൻ സൈന്യത്തിന് പ്രതിദിനം ഒരു രൂപ മാത്രം. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ, ഇന്ത്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനും യുദ്ധമേഖലയിൽ പരിക്കേറ്റവരോ വീരമൃത്യുവരിച്ചവരോ ആയ സൈനികർക്കായി മോദി സർക്കാർ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. ഇതിൽ ഓരോ ഇന്ത്യക്കാരനും സ്വന്തം ഇഷ്ടപ്രകാരം എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. ഇത് ഒരു രൂപയിൽ നിന്ന് ആരംഭിച്ച് പരിധിയില്ലാത്തതാണ്. ഈ പണം സൈന്യത്തിനും അർദ്ധസൈനിക വിഭാഗങ്ങൾക്കും ആയുധങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കും.”

എന്നാൽ ഇത് വ്യജമാണെന്നും അതേസമയം യുദ്ധത്തിൽ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികർക്കായി സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 2020-ൽ സർക്കാർ സായുധ സേനാ യുദ്ധ അപകട ക്ഷേമനിധി (AFBCWF) സ്ഥാപിച്ചു. ഇത് സൈനിക നടപടികളിൽ ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്ന സൈനികരുടെ/നാവികരുടെ/വ്യോമസേനാംഗങ്ങളുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നു.

Tags: donation boxWhatsApp MessageARMYdonationwarningfraudFAKE ACCOUNTFundMinistry of Defence
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies