പത്തനം തിട്ട : പത്തനംതിട്ടയിൽ പേ വിഷ ബാധയെ തുടർന്ന് മരണപ്പെട്ട ഭാഗ്യലക്ഷ്മിയുടെ രക്ഷിതാക്കൾ പത്തനംതിട്ട ജില്ലാ കളക്ടറെ കണ്ടു. വാക്സിനിൽ വിശ്വാസം അർപ്പിച്ചതാണ് മകൾ മരിക്കാൻ ഇടയാക്കിയതെന്നു അച്ഛൻ ബിനോജി പരാതിപ്പെട്ടു.
നായയുടെ ഉടമയ്‌ക്കെതിരെ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. വാക്സിൻ എടുത്തശേഷവും മരണം ഉണ്ടായ സാഹചര്യത്തിൽ ഇതിനെക്കുറിച്ച് വിശദ അന്വേഷണം ഉണ്ടാകണം വാക്സിനടുത്ത 13 കാരി പേവിഷബാധയെ തുടർന്ന് മരിച്ചതിനെ കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസറോട് വിശദീകരണം തേടിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു.ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.
പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായി എന്ന് രക്ഷിതാക്കൾ പരാതി നൽകി. ഇത് പരിശോധിക്കുമെന്നും കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണ്.















