'യു ജി സി ചട്ടം മറികടന്ന് ഇടത് അധ്യാപകസംഘടനാ നേതാവിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം; സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് - ബി ജെ പി അംഗങ്ങൾ തമ്മിൽ വാക്കേറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘യു ജി സി ചട്ടം മറികടന്ന് ഇടത് അധ്യാപകസംഘടനാ നേതാവിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം; സിൻഡിക്കേറ്റ് യോഗത്തിൽ ഇടത് – ബി ജെ പി അംഗങ്ങൾ തമ്മിൽ വാക്കേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2025, 10:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരള സർവകലാശാലയിലെ ഇടത് അധ്യാപക സംഘടനാ നേതാവിന് യു ജി സി ചട്ടം മറികടന്ന് സ്ഥാനക്കയറ്റം നൽകാനുള്ള ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നീക്കം അംഗീകരിക്കില്ലെന്നു സിൻഡിക്കേറ്റ് മെമ്പർമാർ.

“2018ലെ യുജിസി റെഗുലേഷൻ, സർവ്വകലാശാലാ അധ്യാപകരുടെ പ്രമോഷന് പരിഗണിക്കാവുന്ന മുൻകാല താൽക്കാലിക സേവന വ്യവസ്ഥകൾ സംബന്ധിച്ച് കൃത്യമായ നിർവചനം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് യോഗ്യത, നിയമന രീതി എന്നിവയ്‌ക്ക് സ്ഥിരാധ്യാപക നിയമനത്തിന്റെ മാനദണ്ഡങ്ങൾ തന്നെയാണ് താൽക്കാലിക അധ്യാപക നിയമനത്തിനും പരിഗണിക്കേണ്ടതെന്ന് യുജിസി ചട്ടം കൃത്യമായി നിർവചിക്കുന്നുണ്ട്. 2018ലെ യുജിസി റെഗുലേഷൻ അംഗീകരിച്ചുകൊണ്ട് 2021 ൽ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനമെടുക്കുകയും തുടർന്ന് അത് യൂണിവേഴ്സിറ്റി ഉത്തരവായി ഇറങ്ങിയിട്ടുള്ളതുമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമായി സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗവും അധ്യാപക സംഘടനാ നേതാവും ആയ ഒരു വ്യക്തിക്ക് വേണ്ടി സർവ്വകലാശാലാ ചട്ടങ്ങൾ കാറ്റിൽ പറത്തി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നതാണ്. മാത്രമല്ല; ഒരു തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതുമാണ്”. സിൻഡിക്കേറ്റ് മെമ്പർമാരായ ഡോ. വിനോദ് കുമാർ ടി ജി നായർ, പി എസ് ഗോപകുമാർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

സർവ്വകലാശാലാ റാങ്കിങ്ങിൽ മികവാർന്ന സ്ഥാനം അലങ്കരിക്കുന്ന കേരള സർവകലാശാലയെ പിന്നോട്ട് അടിക്കുവാൻ ഇടവരുത്തുന്നതാണ് ഇത്തരം വഴിവിട്ട നീക്കങ്ങൾ എന്നും അവർ അഭിപ്രായപ്പെട്ടു.

സംഘടനാ നേതാവിന് വഴിവിട്ട് സ്ഥാനക്കയറ്റം നൽകാൻ ഭൂരിപക്ഷമുപയോഗിച്ച് കഴിഞ്ഞ സിൻഡിക്കേറ്റിലെടുത്ത തീരുമാനം നടപ്പാക്കാതെ വൈസ് ചാൻസലർ ചാൻസലറുടെ പരിഗണനയ്‌ക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിലാണ് ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നത്. ചട്ടവിരുദ്ധ തീരുമാനം അംഗീകരിക്കില്ലെന്ന് ഗവർണർ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റംഗങ്ങൾ ആവർത്തിച്ചപ്പോൾ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്ന് ഇടത് സിൻഡിക്കേറ്റംഗങ്ങളും വാശി പിടിച്ചു. ഇതേച്ചൊല്ലി യോഗത്തിൽ സി പി എം – ബി ജെ പി അംഗങ്ങൾ തമ്മിൽ ഏറെ നേരം വാദപ്രതിവാദങ്ങൾ നടന്നു.

Tags: kerala university
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies