ഭർത്താവുമായി അകന്നപ്പോൾ അൻഷാദുമായി അടുത്തു; സൗഹൃദം അവസാനിപ്പിച്ചപ്പോൾ പകയായി, നീതുവിനെ വകവരുത്താൻ വൻ ആസൂത്രണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവുമായി അകന്നപ്പോൾ അൻഷാദുമായി അടുത്തു; സൗഹൃദം അവസാനിപ്പിച്ചപ്പോൾ പകയായി, നീതുവിനെ വകവരുത്താൻ വൻ ആസൂത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 05:34 pm IST
FacebookTwitterWhatsAppTelegram

പ്രണയം അവസാനിപ്പിച്ച് അകന്ന നീതുവിനെ(35) കൊലപ്പെടുത്താൻ അൻഷാദ്(37) നടത്തിയത് വമ്പൻ ആസൂത്രണമെന്ന് പൊലീസ്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയാണ് കൂത്രപ്പള്ളി സ്വദേശിയായ നീതു. പ്രതി അൻഷാദിനൊപ്പം കാറിലുണ്ടായിരുന്ന ഇജാസിനെയും പിടികൂടിയിട്ടുണ്ട്.ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് നീതു അയൽക്കാരനും ഓട്ടോറിക്ഷ ഡ്രൈവറുമായ അൻഷാദുമായി അടുക്കുന്നത്.

16 വര്‍ഷം മുന്‍പാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം. വർഷങ്ങളായി അകന്നു കഴിയുന്ന ഇവർ വിവാഹമോചനത്തിന്റെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ് അൻഷാദുമായി അടുക്കുന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ കുറച്ചു നാളായി വ്യക്തിപരവും അല്ലാതെയുമുള്ള തർക്കങ്ങളെ തുടർന്ന് നീതു അൻഷാദുമായി അകന്നു. ഇതാണ് പ്രതിക്ക് പകയുണ്ടാകാൻ കാരണം.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിലെ വക്കീൽ ഓഫീസിലേക്ക് പോകാൻ വീട്ടിൽനിന്നും ഇറങ്ങിയ നീതുവിനെ കാറുമായി കാത്തുനിന്ന അൻഷാദ് ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. പൂവൻപാറപ്പടിയിലെ നീതുവിന്റെ വാടക വീടിന് സമീപമാണ് അൻഷാദ് കാത്തിരുന്നത്.റോഡിന് ഇടതുവശം ചേർന്ന നടന്ന നീതുവിനെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ അൻഷാദിന്റെ കാർ ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു.

കാറിന്റെ ബോണറ്റിലും വൈദ്യുതി തുണിലുമിടിച്ചാണ് നീതു റോഡിൽ വീണത്. ബൈക്കിലെത്തിയവരാണ് ഇവരെ ആശുപത്രിയിലാക്കിയത്. കാറിന് സാരമായ കേടുപാട് സംഭവിച്ചിരുന്നു. കൃത്യത്തിന് മുമ്പ് പ്രതികൾ കാറിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റുകൾ അഴിച്ച് മാറ്റിയെങ്കിലും പിൻഭാ​ഗത്തേത്ത് മാറ്റിയിരുന്നില്ല. ഇതാണ് പൊലീസിന് ​ഗുണമായത്. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രാധാകൃഷ്ണന്‍ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ.

 

Tags: plannedanshadKilledneethufriendrunandHit
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies