കൊടും ഭീകരരുടെ ശവമടക്കിന് എത്തിയത് പാക് സേനയിലെ ഉന്നതർ; പേരും പദവിയും സഹിതം പുറത്തുവിട്ട് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊടും ഭീകരരുടെ ശവമടക്കിന് എത്തിയത് പാക് സേനയിലെ ഉന്നതർ; പേരും പദവിയും സഹിതം പുറത്തുവിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 11:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മെയ് 7 ന് ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ കൊടും ഭീകര നേതാക്കളുൾപ്പെടെ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശവസംസ്കാര ചടങ്ങുകൾക്ക് പാക് സൈനികരും പങ്കെടുത്തുവെന്ന് തെളിയിക്കുന്ന വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭീകരരും പാകിസ്താനും തമ്മിലുള്ള ബന്ധം ലോകത്തിനുമുന്നിൽ മറനീക്കി പുറത്തുവന്നു.

മുരിഡ്കെയിൽ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, പാകിസ്താൻ പതാകയിൽ പൊതിഞ്ഞ ഭീകരരുടെ ശവപ്പെട്ടികൾ വഹിക്കുന്ന പാകിസ്താൻ സൈനികരുടെ വീഡിയോ പുറത്തുവന്നു. എന്നാൽ ഈ വാർത്ത പാകിസ്താൻ നിഷേധിച്ചിരുന്നു. പാകിസ്താനിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരരുടെ ശവസംസ്കാര ചടങ്ങുകളിലും പ്രാർത്ഥനകളിലും പാകിസ്താൻ സൈന്യത്തിലെ ഉന്നതരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തതിന്റെ ദൃശ്യങ്ങളും ഇവരുടെ പേരുവിവരങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.

ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരം നടത്തിയതിൽ പാകിസ്ഥാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. ലാഹോറിലെ IV കോർപ്സിന്റെ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ഫയാസ് ഹുസൈൻ ഷാ, ലാഹോറിലെ 11-ാമത് ഇൻഫൻട്രി ഡിവിഷനിലെ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബീർ, പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥർ.

ഒരു തരത്തിലുള്ള ഭീകരതയെയും പിന്തുണയ്‌ക്കുന്നില്ലെന്ന് പാകിസ്താൻ വളരെക്കാലമായി വാദിച്ചിരുന്നു, എന്നാൽ ഇന്ത്യൻ സായുധ സേന പങ്കിട്ട ചിത്രങ്ങൾ പ്രകാരം നിരവധി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. മുരിഡ്കെയിലെ ഭീകര ക്യാമ്പിൽ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനായ ഹാഫിസ് അബ്ദുൾ റൗഫ് നേതൃത്വം നൽകി. യുഎസ് ട്രഷറി ആഗോള ഭീകരനായി പ്രഖ്യാപിച്ച ആളാണ് അബ്ദുൾ റൗഫ്. സിവിൽ ഉദ്യോഗസ്ഥരും ഹാഫിസ് സയീദ് സ്ഥാപിച്ച നിരോധിത ഭീകരസംഘടനയായ ജമാഅത്ത്-ഉദ്-ദവ (ജെയുഡി) അംഗങ്ങളും സന്നിഹിതരായിരുന്നു.

Tags: PakistanIndiaNamesOperation SindoorPak Army personnelterrorists' funeral
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies