ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 10:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ഭീകരവാദം അടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനോ ഡിജിറ്റല്‍ കറന്‍സികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് (എഫ്‌ഐയു-ഐഎന്‍ഡി) നിരവധി ഇന്ത്യന്‍ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളോട് കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചത്.

‘സ്വകാര്യ വാലറ്റുകള്‍’ ഉള്‍പ്പെടുന്ന ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും ക്രിപ്റ്റോ ബോഴ്സുകളോട് (ക്രിപ്റ്റോകള്‍ വാങ്ങുകയും വില്‍ക്കുകയും വ്യാപാരം ചെയ്യുകയും ചെയ്യുന്ന ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ അല്ലെങ്കില്‍ മാര്‍ക്കറ്റ്പ്ലേസുകള്‍ ആണ് ബോഴ്‌സുകള്‍) പറഞ്ഞിട്ടുണ്ട്.

സാധാരണ ബാങ്കുകളെ മറികടന്ന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പണം അയയ്‌ക്കുന്നത് സ്വകാര്യ വാലറ്റുകള്‍ എളുപ്പമാക്കുന്നു. പണം എവിടേക്കാണ് പോകുന്നതെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ദുരൂഹമായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടപാടുകളാണെങ്കില്‍ പ്രത്യേകിച്ചും.

സംശയാസ്പദമായ ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അതിര്‍ത്തി പ്രദേശങ്ങളിലെ വ്യക്തികളുടെ ക്രിപ്‌റ്റോ വ്യാപാരങ്ങള്‍ നിരീക്ഷിക്കുന്നതിനും എഫ്‌ഐയുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുന്‍ഗണന നല്‍കാനാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കുകളെപ്പോലെ തന്നെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും സംശയാസ്പദമായി തോന്നുന്ന ഏതൊരു പ്രവര്‍ത്തനവും പതിവായി എഫ്‌ഐയുവില്‍ അറിയിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷം, എക്‌സ്‌ചേഞ്ചുകള്‍ ക്രിപ്‌റ്റോ ഇടപാടുകളെ കൂടുതല്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ആര്‍ക്കാണ് ഫണ്ട് ലഭിക്കുന്നത്, എന്തിന് എന്നെല്ലാം ഇടപാടുകാര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ക്രിപ്റ്റോയുടെ അജ്ഞാതവും അതിരുകളില്ലാത്തതുമായ സ്വഭാവം കണക്കിലെടുത്ത് ദുരുപയോഗം തടയുക എന്നതാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ പ്ലാറ്റ്ഫോമുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും, ഒരു ഉപയോക്താവിന് ഇപ്പോഴും യുഎസ്ഡിടി (ടെതര്‍) പോലുള്ള വ്യാപകമായി ഉപയോഗിക്കുന്ന ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാനും അവ ബിനാന്‍സ് പോലുള്ള ഒരു വിദേശ എക്‌സ്‌ചേഞ്ചിലേക്ക് മാറ്റാനും തുടര്‍ന്ന് സ്വകാര്യ നാണയങ്ങളായി അവ മാറ്റാനും കഴിയും. ഇത്തരത്തിലുള്ള കൈമാറ്റം കണ്ടെത്താന്‍ ഇന്ത്യന്‍ അധികാരികളെ സംബന്ധിച്ച് മിക്കവാറും അസാധ്യമാണ്.

ചില ഇന്ത്യന്‍ എക്സ്ചേഞ്ചുകള്‍ ഇപ്പോള്‍ വാലറ്റ് യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന്റേതാണോ എന്ന് പരിശോധിച്ചതിനുശേഷം മാത്രമേ ബിനാന്‍സ് വാലറ്റുകളിലേക്ക് പിന്‍വലിക്കലുകള്‍ അനുവദിക്കൂ. എന്നാല്‍ പണം ബിനാന്‍സിലെത്തിക്കഴിഞ്ഞാല്‍, അത് എവിടേക്കും മാറ്റാന്‍ കഴിയും. വിദേശ ക്രിപ്റ്റോ കൈമാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ നിയമങ്ങളുടെ അഭാവം കാരണം ഇത് ഒരു വെല്ലുവിളിയായി തുടരുന്നു.

Tags: bitcointerrorismcounter-terrorismcryptocurrencyJammu Kashmir
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies