തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളി; നിരോധിത സംഘടനയിൽ നിന്നും ആയുധപരിശീലനം; മണിപ്പൂർ കലാപക്കേസ് പ്രതിയെ പിടികൂടാൻ NIA എത്തിയത് ആരോ​ഗ്യപ്രവ‍ർത്തകരുടെ വേഷത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളി; നിരോധിത സംഘടനയിൽ നിന്നും ആയുധപരിശീലനം; മണിപ്പൂർ കലാപക്കേസ് പ്രതിയെ പിടികൂടാൻ NIA എത്തിയത് ആരോ​ഗ്യപ്രവ‍ർത്തകരുടെ വേഷത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2025, 11:08 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ സംഘം പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് രാജ്കുമാർ കഴിഞ്ഞത്.

ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലാണ് എൻഐഎ സംഘം പ്രതിയുടെ താമസ സ്ഥലത്ത് എത്തിയത്. മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായാണ് എത്തിയതെന്ന് പറഞ്ഞ് ഓരോ തൊഴിലാളിയുടെയും തിരിച്ചറിയൽ കാർഡ് ആവശ്യപ്പടുകയായിരുന്നു. കേരള പൊലീസ് അറിയിക്കാതെയായിരുന്നു അന്വേഷണ ഏജൻസിയുടെ നീക്കം. ഇംഫാലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) സായുധപരിശീലനം നേടിയ ആളാണ് രാജ്കുമാർ . ചെവിക്കുകീഴെയായി കഴുത്തിൽ പ്രത്യേക രീതിയിൽ പച്ചകുത്തിയത് ആളെ തിരിച്ചറിയാൻ സഹായകമായി. ദിവസങ്ങളായി എൻഐഎ നിരീക്ഷണത്തിലായിരുന്നു പ്രതി.

സോഷ്യൽ മീഡിയ പരസ്യം കണ്ട് നാല് ദിവസം മുൻപാണ് ഇയാൾ ഹോട്ടലിൽ ജോലിക്കായി എത്തിയത്. ഹിന്ദിയും ഇം​ഗ്ലീഷും നന്നായി സംസാരിക്കും. ബെം​ഗളൂരുവിൽ നിന്നും വരുന്നു എന്നാണ് ഇയാൾ ഹോട്ടലുടമകളോട് പറഞ്ഞിരുന്നത്. . എന്നാൽ മാസങ്ങളായി ഇയാൾ കേരളത്തിലുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിൽ ജോലി ചെയ്ത ശേഷമാണ് ഇയാൾ തലശ്ശേരിയിൽ എത്തിയത്.

ഇയാളിൽ നിന്നും വ്യാജ പാസ്പോർട്ട് പിടിച്ചെടുത്തതായാണ് വിവരം. തിരൂരിൽ നിന്നുള്ള ഏജൻസി വഴി രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിലാണ്  ഹോട്ടലിൽ ജോലിക്ക് കയറിയത്.

Tags: Manipur riotArrestNIAthalassery
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies