സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്ക്ക് കർഷകരെ ബലിയാടാക്കരുത്! നെല്ലിൻ്റെ പ്രതിഫലത്തിന് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ല: മനുഷ്യാവകാശ കമ്മീഷൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് കർഷകരെ ബലിയാടാക്കരുത്! നെല്ലിന്റെ പ്രതിഫലത്തിന് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ല: മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : കർഷകൻ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സർക്കാർ ഏജൻസിയായ സപ്ലൈകോയ്‌ക്ക് നൽകിയ ശേഷം പ്രതിഫല തുകയ്‌ക്ക് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

നെല്ല് കൈപ്പറ്റിയ ശേഷം തുക യഥാസമയം കൈമാറാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കർഷകരെ കരാറിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഉത്തരവിൽ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിക്കാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്.

2022 നവംബർ 29 ന് 5550 കിലോ നെല്ല് സപ്ലൈകോയ്‌ക്ക് നൽകിയ കർഷകനായ മലമ്പുഴ സ്വദേശി കെ. കൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. നെല്ലിന്റെ തുക നൽകാൻ കേരള ബാങ്കിനെയാണ് ചുമതലപ്പെടുത്തിയതെന്നും തുക കൈപ്പറ്റാൻ ബാങ്കിന്റെ കല്ലേപ്പുള്ളി ശാഖയിലെത്തിയപ്പോൾ കരാർ ഒപ്പിടണമെന്ന് നിർബന്ധം പിടിച്ചതായും പരാതിക്കാരൻ പറഞ്ഞു.സപ്ലൈക്കോ ബാങ്കിന് തുക നൽകിയില്ലെങ്കിൽ കർഷകൻ വായ്പയും പലിശയും തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥയെന്നും കർഷകരെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും കർഷകൻ ആവശ്യപ്പെട്ടു.ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.

പരാതിക്കാരൻ നൽകിയ നെല്ലിന്റെ വിലയായ 1,57,176 രൂപ പി.ആർ.എസ്. വായ്പയായി കേരള ബാങ്ക് മുഖേന നൽകിയിരുന്നെങ്കിലും തുക കൈപ്പറ്റാൻ പരാതിക്കാരൻ വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് കാനറാ ബാങ്ക് സുൽത്താൻപേട്ട് ശാഖയിലുള്ള പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് തുക നേരിട്ട് നൽകിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. ബാങ്കിന് തുക കൈമാറുന്നതിന് സർക്കാരിൽ നിന്നും താമസം നേരിടുന്നതുകൊണ്ട് കർഷകരോട് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ലെന്നാണ് പരാതിക്കാരന്റെ വാദം.

 

Tags: ricesupplycokeralaprocurement
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies