'ഇത് എന്റെ ഗുരുദക്ഷിണ'; പഠിച്ച കോളെജിന് 151 കോടി നല്‍കി മുകേഷ് അംബാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇത് എന്റെ ഗുരുദക്ഷിണ’; പഠിച്ച കോളെജിന് 151 കോടി നല്‍കി മുകേഷ് അംബാനി

ഒരു ഉപാധിയുമില്ലാതെയാണ് താന്‍ പഠിച്ച കോളെജിന് 151 കോടി രൂപ നല്‍കുന്നതെന്ന് മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2025, 02:57 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ ഏറ്റവും ധനികനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവിയുമായ മുകേഷ് ഡി. അംബാനി, താന്‍ പഠിച്ച കോളെജിന് 152 കോടി രൂപ സംഭാവന നല്‍കി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി (ഐസിടി)ക്കാണ് അംബാനി ഇത്രയും തുക നല്‍കിയത്. മുമ്പ് യുഡിസിടി എന്നറിയപ്പെട്ടിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ഐസിടി.

തന്റെ ആദരണീയനായ അധ്യാപകനും ഉപദേഷ്ടാവുമായ പ്രൊഫ. എം.എം. ശര്‍മ്മയ്‌ക്കുള്ള ആദരസൂചകമായാണ് ഈ സംഭാവനയെന്ന് അംബാനി പറഞ്ഞു. ഐസിടിയിലെ അധ്യാപകനും രാജ്യത്തെ പ്രശസ്ത കെമിക്കല്‍ എന്‍ജിനീയറുമായ ശര്‍മയുടെ ജീവചരിത്രമായ ഡിവൈന്‍ സൈന്റിസ്റ്റിന്റെ പ്രകാശനവേളയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അംബാനി ഇത് വ്യക്തമാക്കിയത്.

ഇത് എന്റെ ഗുരുദക്ഷിണയാണ്–റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അംബാനി പറഞ്ഞു. ‘പ്രൊഫ. ശര്‍മ്മ എന്നോട് പറഞ്ഞു, ‘മുകേഷ്, നിങ്ങള്‍ ഐസിടിക്ക് വേണ്ടി വലിയ എന്തെങ്കിലും ചെയ്യണം.’ ഞാന്‍ മറുപടി നല്‍കി, ‘സര്‍, എന്തുചെയ്യണമെന്ന് എന്നോട് പറയൂ.’ അദ്ദേഹം പറഞ്ഞു, ‘ഐസിടിക്ക് നിരുപാധികമായി 151 കോടി രൂപ പ്രഖ്യാപിക്കുക.’ ഇന്ന് അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ വളരെ സന്തോഷമുണ്ട്.’

1970കളില്‍ ഐഐടി ബോംബെയില്‍ അഡ്മിഷന്‍ കിട്ടിയ അംബാനി അവിടെ ചേര്‍ന്നില്ല. പകരം ഐസിടിയില്‍ (അന്ന് യുഡിസിടി) പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ പ്രൊഫഷണല്‍ യാത്രയെ രൂപപ്പെടുത്തിയതിനും റിലയന്‍സിന്റെ വളര്‍ച്ചയിലേക്ക് നയിച്ച തത്വങ്ങള്‍ക്ക് പ്രചോദനം നല്‍കിയതിനും പ്രൊഫ. ശര്‍മ്മയെയാണ് അംബാനി പ്രശംസിച്ചത്. നൂതന ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും ഐസിടിയുടെ ദൗത്യത്തെ പിന്തുണയ്‌ക്കുന്നതിനും പ്രൊഫ. ശര്‍മ്മ പങ്കിട്ട അറിവ്, സുസ്ഥിരത, രാഷ്‌ട്രനിര്‍മ്മാണത്തിന്റെ മൂല്യങ്ങള്‍ എന്നിവയെ ആദരിക്കുന്നതിനുമാണ് ഈ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.

1990-ല്‍ യുകെയിലെ റോയല്‍ സൊസൈറ്റിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ എഞ്ചിനീയറാണ് പ്രൊഫ. ശര്‍മ.

 

 

Tags: mukesh ambaniIndiaBusiness News
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies