അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

ടി20 റെക്കോർഡുകൾ തകർത്തെറിഞ്ഞ് ന്യൂസിലാൻഡ് താരം ഫിൻ അലന്റെ വെടിക്കെട്ട് ബാറ്റിംഗ്. മേജർ ലീഗ് ക്രിക്കറ്റ് 2025 സീസണിന്റെ ഉദ്ഘാടന മത്സരത്തിലാണ് ന്യൂസിലൻഡ് താരം അവിശ്വസനീയ പ്രകടനം കാഴ്ചവച്ചത്. വെറും 49 പന്തിൽ നിന്ന് 150 റൺസ് നേടി ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 150 റൺസ് പ്രകടനമെന്ന റെക്കോർഡും ടി20 ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമെന്ന റെക്കോർഡും അലൻ സ്വന്തമാക്കി.

മത്സരത്തിൽ സാൻ ഫ്രാൻസിസ്കോ യൂണികോൺസിനായി കളിക്കുന്ന കിവി താരം വാഷിംഗ്ടൺ ഫ്രീഡം ബൗളർമാരെ നിലം തൊടീച്ചില്ല. ഒന്നിനുപിറകെ ഒന്നായി 19 സിക്സുകളാണ് അലന്റെ ബാറ്റിൽ പിറന്നത്. ടി20 ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെയും എസ്റ്റോണിയയുടെ സാഹിൽ ചൗഹാന്റെയും 18 സിക്‌സറുകൾ എന്ന റെക്കോർഡ് പഴങ്കഥയായി. തന്റെ 20-ാമത്തെ സിക്‌സർ നേടാൻ ശ്രമിച്ചാണ് 26 കാരൻ വലംകൈയ്യൻ ബാറ്റർ പുറത്തായത്.

Finn Allen’s out here breaking records 💯 He smashed the fastest century in MLC history for the @SFOUnicorns! 🔥 pic.twitter.com/SVyQ9n99Rf

— Cognizant Major League Cricket (@MLCricket) June 13, 2025

അലന്റെ വെടിക്കെട്ടിന്റെ പിൻബലത്തിൽ, സാൻ ഫ്രാൻസിസ്കോ യൂണികോൺസ് 20 ഓവറിൽ 269/5 എന്ന സ്കോർ നേടി. അന്താരാഷ്‌ട്ര ക്രിക്കറ്റിലും മിന്നും പ്രകടനങ്ങൾകൊണ്ട് താരം റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2024 ജനുവരിയിൽ, പാകിസ്ഥാനെതിരെ 62 പന്തിൽ നിന്ന് 137 റൺസ് നേടിയ ഫിൻ അലൻ ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡ് സ്വന്തംപേരിലാക്കി. നിലവിൽ 1,000 ൽ കൂടുതൽ റൺസ് നേടിയ എല്ലാ ടി20 ബാറ്റർമാരിലും ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റാണ് ഇപ്പോൾ കൈവശം വച്ചിരിക്കുന്നത്.

 

Tags: 2025 Major League CricketFinn Allent20recordcenturyvedioNew Zealand Batter
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies