കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ, മദ്യലഹരിയിൽ പൊലീസിനോട് വെളിപ്പെടുത്തിയത് ആൺസുഹൃത്ത്; അസ്ഥി സൂക്ഷിച്ചത് വഞ്ചിച്ചാൽ കുടുക്കാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ, മദ്യലഹരിയിൽ പൊലീസിനോട് വെളിപ്പെടുത്തിയത് ആൺസുഹൃത്ത്; അസ്ഥി സൂക്ഷിച്ചത് വഞ്ചിച്ചാൽ കുടുക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 05:21 pm IST
Facebook
Twitter
WhatsAppTelegram

രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു. ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മ അനീഷയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രണയിതാക്കളായ ഭവിനും അനീഷയ്‌ക്കും വിവാഹത്തിന് മുൻപാണ് രണ്ടു കുട്ടികൾ ജനിച്ചത്.

ഒരാൾ പ്രസവിച്ചപ്പോൾ മരിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ആരും അറിയാതിരിക്കാൻ കൊലപ്പെടുത്തിയെന്നുമാണ് അനീഷയുടെ മൊഴി. കുട്ടികളെ കുഴിച്ചിടാനും അസ്ഥി കൈമാറാനും നിർദേശിച്ചത് ഭവിനായിരുന്നു. ഇയാൾ അസ്ഥി സൂക്ഷിച്ചത് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു.

യുവതി ബന്ധത്തിൽ നിന്ന് അകലുകയും മറ്റാരുമായോ അടുപ്പമുണ്ടെന്ന് സംശയം ഉടലെടുത്തതോടെയുമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ നടത്തിയത്.ശനിയാഴ്ച അർദ്ധരാത്രിയാണ് യുവാവ് മദ്യലഹരിയിൽ ബാ​ഗുമായി സ്റ്റേഷനിലെത്തിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ആൺകുട്ടികൾ മരിച്ചെന്നും അവരുടെ അസ്ഥിയാണ് ബാ​ഗിലുള്ളതെന്നും വെളിപ്പെടുത്തുകയായിരുന്നു.

സമൂഹമാദ്ധ്യമത്തിലൂടെ 2020-ലാണ് ഭവിനും അനീഷയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി, വിവാഹം കഴിക്കാനും തീരുമാനിച്ചു. 2021-ൽ ആദ്യ കുട്ടി ജനിച്ചു. ഇത് പ്രസവത്തിൽ മരിച്ചെന്നാണ് വെളിപ്പെടുത്തൽ. 2023 ൽ ജനിച്ച കുട്ടിയെ പ്രസവം പുറത്തറിയാതിരിക്കാൻ അനീഷ കൊലപ്പെടുത്തുകയായിരുന്നു. അനീഷ ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

മോക്ഷം ലഭിക്കാൻ അസ്ഥികൾ കടലിലൊഴുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ അവ കൈക്കലാക്കിയത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ കലഹം പതിവായി. യുവതി വേറെ വിവാഹത്തിന് നീക്കം നടത്തുന്നതായി യുവാവ് മനസിലാക്കി. അനീഷ മറ്റൊരു ഫോൺ ഉപയോ​ഗിക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ഇയാൾ അക്കാര്യം ഉറപ്പിച്ചു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബിസിയായതോടെ മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കുട്ടികൾ ഇവരുടേതാണോ എന്ന് അറിയാൻ പൊലീസ് ഡിഎൻഎ പരിശോധന നടത്തും.

 

Tags: ThrissurMurdermotheraccusedinvestigationburiedNewborn's
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies