റവാഡ ചന്ദ്രശേഖർ പുതിയ ഡിജിപി; സിപിഎമ്മിൽ കടുത്ത ഭിന്നത; കൂത്തുപറമ്പ് വെടിവയപ്പ് ഓർമിപ്പിച്ച് പി.ജയരാജൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റവാഡ ചന്ദ്രശേഖർ പുതിയ ഡിജിപി; സിപിഎമ്മിൽ കടുത്ത ഭിന്നത; കൂത്തുപറമ്പ് വെടിവയപ്പ് ഓർമിപ്പിച്ച് പി.ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 01:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിനെ പുതിയ ഡിജിപിയായി നിയമിച്ചതിൽ സിപിഎമ്മിൽ കടുത്ത ഭിന്നത. സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജനാണ് സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പരസ്യമായി രംഗത്ത് വന്നത്. റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളാണെന്നും നിയമനം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി. ജയരാജൻ പറഞ്ഞു.

‘ റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എഎസ്പി അൽപ്പദിവസത്തിന് ശേഷമാണ് വെടിവയ്പ്പ് നടന്നതും സഖാക്കൾ രക്തസാക്ഷിയായതും. ഇപ്പോൾ പുഷ്പനും രക്തസാക്ഷിയായി. മെറിറ്റ് തീരുമാനിക്കാൻ താൻ അധികാരത്തിന്റെ ഭാ​ഗമല്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും’, ജയരാജൻ പ്രതികരിച്ചു.

എന്നാൽ പ്രതി സ്ഥാനത്ത് നിന്ന് കോടതി തന്നെ ഒഴിവാക്കിയ ആളാണ് റവാഡ ചന്ദ്രശേഖ‍ർ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദന്റെ പ്രതികരണം. കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുമ്പോള്‍ റവാഡ ചന്ദ്രശേഖറിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല. പ്രതി സ്ഥാനത്ത് നിന്ന് കോടതി തന്നെ ഒഴിവാക്കിയ ആളാണ്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആന്ധ്ര വെസ്റ്റ് ​ഗോദാവരി ജില്ലയിലെ കർഷക കുടുംബത്തിലാണ് റവാഡ ചന്ദ്രശേഖർ ജനിച്ചത്. 1991 ബാച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥമാണ്. തലശ്ശേരി എഎസ്പിയായാണ് തുടക്കം. കുത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെൻഷനിലായി. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും റെയ്ഞ്ച് ഡിഐജിയായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷം യുഎൻ ഡെപ്യൂട്ടേഷനിലായിരുന്നു. വിശിഷ്ട സേവനത്തിന് രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചിട്ടുണ്ട് ഐബി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായി എത്തുന്നത്. പ്രത്യേക മന്ത്രിസഭാ യോഗത്തിലായിരുന്നു ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള തീരുമാനം.

1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. മന്ത്രി എം വി രാഘവനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐക്കാരെ പിരിച്ചുവിടുന്നതിന് വെടിവയ്‌ക്കാന്‍ അന്ന് കണ്ണൂര്‍ എ എസ്പിയായിരുന്ന റവാഡ എ ചന്ദ്രശേഖര്‍ ഐപിഎസ് ഉത്തരവിടുകയായിരുന്നു.

Tags: DGPp jayarajanRawada Chandrashekar IPS
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies