ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്; അടിപ്പാത നിര്‍മിച്ച് ലുലു ഗ്രൂപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്; അടിപ്പാത നിര്‍മിച്ച് ലുലു ഗ്രൂപ്പ്

സര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ടി കാത്തിരിക്കാതെ പ്രൊജക്റ്റ് തയാറാക്കി നേരിട്ടിറങ്ങുകയാണ് കമ്പനി ചെയ്തത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2025, 03:19 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് വമ്പനായ പ്രസ്റ്റീജ് ഗ്രൂപ്പ് ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ നീളമുള്ള ‘സ്വകാര്യ’ മേല്‍പ്പാലം നിര്‍മ്മിക്കും. ബെല്ലന്ദൂരിലെ പ്രസ്റ്റീജ് ബീറ്റ ടെക് പാര്‍ക്കിനെ നഗരത്തിന്റെ ഔട്ടര്‍ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്നതാവും മേല്‍പ്പാലം.

ബെംഗളൂരു മുനിസിപ്പാലിറ്റിയായ ബിബിഎംപി നിര്‍മാണത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കരിയമ്മന അഗ്രഹാര റോഡിലൂടെയുള്ള ഡ്രെയിനേജിന് സമീപമാവും മേല്‍പ്പാലം എത്തുക. റോഡ് വീതി കൂട്ടുന്നതിനുള്ള മുഴുവന്‍ ചെലവും പ്രസ്റ്റീജ് വഹിക്കും.

70 ഏക്കര്‍ വിസ്തൃതിയുള്ള ടെക് കാമ്പസില്‍ 5,000ലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലും, കരിയമ്മന അഗ്രഹാര റോഡിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ടി കാത്തിരിക്കാതെ പ്രൊജക്റ്റ് തയാറാക്കി നേരിട്ടിറങ്ങുകയാണ് കമ്പനി ചെയ്തത്.

പ്രസ്റ്റീജ് രണ്ട് തവണ അനുമതിക്കായി ബിബിഎംപിയെ സമീപിച്ചിരുന്നു. 2022 ഓഗസ്റ്റിലും പിന്നീട് 2023 നവംബറിലും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഇടപെടലിന് ശേഷം 2025 ഏപ്രിലിലാണ് അനുമതി ലഭിച്ചത്.

നഗര അടിസ്ഥാന സൗകര്യങ്ങളില്‍ പൊതുസ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ബെംഗളൂരു നഗരത്തില്‍ പൊതുവെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാന്യത എംബസി ബിസിനസ് പാര്‍ക്ക് ഔട്ടര് റിംഗ് റോഡിലെ എലിവേറ്റഡ് റോഡിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന ഒരു മേല്‍പ്പാലം നിര്‍മ്മിച്ചു. പൊതുവഴിയുടെ ഒരു ഭാഗത്ത് ലുലു മാള്‍ ഒരു അടിപ്പാതയും നിര്‍മ്മിച്ചു. ബാഗ്മാന്‍ ഗ്രൂപ്പും സമാനമായ രീതിയില്‍ ദൊഡ്ഡനെകുണ്ടിയിലെ ക്യാമ്പസിലേക്ക് 600 മീറ്റര്‍ മേല്‍പ്പാലം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags: lulu mallTRAFFICreal estateflyoverprestige groupbengaluru
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies