തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കെ. കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. 1982-ൽ ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.വി. പത്മരാജൻ, ആദ്യ ഊഴത്തിൽ തന്നെ മന്ത്രിയായി. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. കെ. കരുണാകരൻ ചികിത്സയ്‌ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.















