സുഖയാത്രയും സുരക്ഷയും; 4 വർഷത്തിനുള്ളിൽ നടപ്പിലായത് 1.9 ലക്ഷം കോടിയുടെ റെയിൽവേ പദ്ധതികൾ ; പ്രതിപക്ഷചോദ്യങ്ങൾക്ക് മറുപടി നൽകി അശ്വിനി വൈഷ്ണവ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഖയാത്രയും സുരക്ഷയും; 4 വർഷത്തിനുള്ളിൽ നടപ്പിലായത് 1.9 ലക്ഷം കോടിയുടെ റെയിൽവേ പദ്ധതികൾ ; പ്രതിപക്ഷചോദ്യങ്ങൾക്ക് മറുപടി നൽകി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2025, 08:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ രാജ്യത്ത് 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആകെ 237 പദ്ധതികളാണ് ഇതുവരെ നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യൻ റെയിൽവേയിലുടനീളം 61,462 കിലോമീറ്റർ നീളമുള്ള 892 സർവേകൾ അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് സർക്കാരിന്റെ കാലത്ത് 2009 മുതൽ 2014 വരെ 7,599 കിലോമീറ്റർ റെയിൽവേ ട്രാക്കുകളാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ എൻ‍ഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2014 മുതൽ 25 വരെ 34,428 കിലോമീറ്റർ ട്രാക്കുകളാണ് കമ്മീഷൻ ചെയ്തത്. പ്രധാനമന്ത്രി ​ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന് കീഴിൽ വിവിധ റെയിൽവേ പദ്ധതികൾ യാഥാർത്ഥ്യമായി. പുതിയ ട്രാക്കുകൾ നിർമിക്കുന്നതിന്റെയും സ്ഥാപിക്കുന്നതിന്റെയും പ്രവർത്തനവേ​ഗത വർദ്ധിപ്പിച്ചു.

യാത്രാക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകുന്നതിനും റെയിൽവേ മേഖല കാര്യക്ഷമമാക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതികൾ ആരംഭിച്ചു. ഈ പദ്ധതിയിൽ ഇതുവരെ 1,337 സ്റ്റേഷനുകൾ നവീകരിച്ചിട്ടുണ്ടെന്നും റെയിൽവേ മന്ത്രി പറഞ്ഞു.

യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും അത്യാധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും റെയിൽവേ മന്ത്രാലയം മുൻ​ഗണന നൽകുന്നു. ഇതിനായി വന്ദേഭാരത് ട്രെയിനുകൾ, അമൃത് ഭാരത് ട്രെയിനുകൾ, നമോ ഭാരത് റാപ്പിഡ് റെയിൽ എന്നിവ റെയിൽവേ കൊണ്ടുവന്നു. യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിലും റെയിൽവേ വിവിധ പദ്ധതികൾ നടപ്പിലാക്കിയിരുന്നു.

Tags: new delhiRailwaysAshwini VaishnawProjects
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies