കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, പ്രധാനസഹായി ഏജന്റുമാർ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് മോട്ടോർ വാ​ഹനവകുപ്പിലെ 112 ഉദ്യോ​ഗസ്ഥർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൈക്കൂലി വാങ്ങുന്നത് ലക്ഷങ്ങൾ, പ്രധാനസഹായി ഏജന്റുമാർ; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത് മോട്ടോർ വാ​ഹനവകുപ്പിലെ 112 ഉദ്യോ​ഗസ്ഥർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 11:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പൊതുജനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാ​ഹനവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി. ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് നടപടിയെടുക്കുന്നത്. ഓപ്പറേഷൻ ഓൺ വീൽസ് എന്ന പേരിൽ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോ​ഗസ്ഥരുടെ കൈക്കൂലി കൈപ്പറ്റൽ കണ്ടെത്തിയത്.

നേരിട്ടും​ ​ഗൂ​ഗിൾപേ വഴിയുമാണ് ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 112 ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. 72 ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും 40 ഉദ്യോ​ഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കാനുമാണ് തീരുമാനം.

17 റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമാണ് പരിശോധന നടന്നത്. പരിശോധനയിൽ കൈക്കൂലിയുമായി എത്തിയ ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ്-റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ വിജിലൻസ് ഉദ്യോ​ഗസ്ഥർ വന്നുവെന്ന് അറിഞ്ഞ് വലിച്ചെറിഞ്ഞ 49,300 രൂപയും കണ്ടെടുത്തിട്ടുണ്ട്.

അക്കൗണ്ട് രേഖകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധനകൾ നടത്തിയിരുന്നു. ഏജന്റുമാരിൽ നിന്ന് നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേന വ്യാപകമായി കൈക്കൂലി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോ​ഗസ്ഥർ ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾക്കും ഏജന്റുമാർക്കും നിയമവിരുദ്ധമായി സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ഒത്താശ ചെയ്യാറുണ്ടെന്നും തെളിഞ്ഞു.

Tags: Thiruvananthapurammotor vehicle departmentvigilence
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies